മന്ത്രിയുടെ ഉത്തരവിന് പുല്ലുവില എവിടത്തെ കരുതല്‍? ആരുടെ കൈത്താങ്ങ്? ജനങ്ങളെ വിഡ്ഡികളാക്കാന്‍ വീണ്ടും കരുതലും കൈത്താങ്ങും.

തളിപ്പറമ്പ്: 2023 ല്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍  മന്ത്രി നല്‍കിയ ഉത്തരവ് നടപ്പിലാക്കാതെ വീണ്ടും ആളെപ്പറ്റിക്കല്‍ പരിപാടിയുമായി പിണറായി സര്‍ക്കാര്‍. 2023 മെയ്-6 ന് തളിപ്പറമ്പ് താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച … Read More

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു

പരിയാരം: തറക്കല്ലിൽ ഒതുങ്ങിപ്പോയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി റിസർച്ച് ആൻറ് ട്രാൻസ്പ്ലാൻ്റ് സെൻ്ററിന് പകരം 15 വർഷങ്ങൾക്ക് ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി പ്രശസ്ത നെഫ്രോളജിസ്റ്റും കോഴിക്കോട് ഗവ. മെഡിക്കൽ … Read More

ദേശീയ അമ്പെയ്ത്തിന് നമ്മുടെ സാധികയും-കുറുമാത്തൂരിന്റെ അഭിമാനം.

തളിപ്പറമ്പ്: ദേശീയ അമ്പെയ്ത്ത് മല്‍സരത്തിലേക്ക് കുറുമാത്തൂര്‍ സ്വദേശിനിയും. കുറുമാത്തൂര്‍ യുവഭാരത് ആര്‍ച്ചറി അക്കാദമിയിലെ പി.പി.സാധികയാണ് നാടിന്റെ അഭിമാനമായത്. പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലാണ് ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലേക്ക് സാധിക യോഗ്യത നേടിയത്. പൂമംഗലം എ യു പി … Read More

കാരുണ്യം മരിച്ചവരോടും-നജ്മുദ്ദീന്‍ പിലാത്തറ-കാരുണ്യത്തിന്റെ വറ്റാത്ത ഉറവ

പരിയാരം: നജ്മുദ്ദീന്‍ പിലാത്തറ ജീവകാരുണ്യരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് എം.വിജിന്‍ എം.എല്‍.എ. പരിയാരംപ്രസ്‌ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് നജ്മുദ്ദീനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും തുല്യപരിഗണന നല്‍കി സേവിക്കുക എന്ന തീര്‍ത്തും വ്യത്യസ്തമായ കര്‍മ്മം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച അവസരം … Read More

ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം

തളിപ്പറമ്പ്: പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം. ക്ഷേത്രവാദ്യകലയെയും വാദ്യകലാകാരന്മാരെയും പൊതു സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ തന്റെ എഴുത്തിലൂടെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഗിരീഷ് പൂക്കോത്തിന് പഞ്ചവാദ്യ ട്രസ്റ്റ് ആദരം … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം: എം.വിജിന്‍ എം.എല്‍.എ.

പരിയാരം: മാധ്യമപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് പരിയാരം പ്രസ് ക്ലബ്ബ് കാഴ്ച്ചവെക്കുന്നതെന്നും, ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൂടി കടന്നു വരാനുള്ള പ്രസ് ക്ലബ്ബിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും എം.വിജിന്‍ എം.എല്‍.എ. പരിയാരം പ്രസ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.

തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. വെള്ളോറ കോയിപ്രയിലെ കോരോക്കാരന്‍ വീട്ടില്‍ കെ.സിറാജ്(30), കരിമ്പം മൈമൂനാസ് ഹൗസില്‍ പി.ഉനൈസ്(34) (34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2.8016 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച … Read More

ബി.ജെ.പി നേതാവ് രമേശന്‍ ചെങ്ങുനിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.

പരിയാരം: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനിക്ക്(48) വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി 9.15 ന് മാതമംഗലം ടൗണില്‍ വെച്ചായിരുന്നു അപകടം. കുറ്റൂര്‍ സ്വദേശി പ്രദീപന്‍ ഓടിച്ച കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന രമേശനും ഓട്ടോയില്‍ ഉണ്ടായിരുന്ന … Read More

ജനങ്ങളെ പമ്പരവിഡ്ഡികളാക്കാന്‍ തളിപ്പറമ്പില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം

തളിപ്പറമ്പ്: ജനങ്ങളെ പമ്പരവിഡ്ഡികളാക്കാന്‍ തളിപ്പറമ്പില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. ദേശീയപാതയില്‍ നബ്രാസ് കോംപ്ലക്‌സിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറില്‍ മൂന്ന് എ.ടി.എം മെഷീനുകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. എന്തിന് വേണ്ടി, ആര്‍ക്കുവേണ്ടിയാണ് എസ്.ബി.ഐ ആ … Read More

എത്ര ജീവന്‍ പൊലിയണം കെഎസ്ഇബിയുടെ കണ്ണുതുറക്കാന്‍

കല്യാശ്ശേരി: ദിനംപ്രതി ആയിരക്കണക്കിന് ആളുകള്‍ കടന്നുപോകുന്ന ദേശീയപാതയോരത്താണ് നാഷണല്‍ ഹൈവേയില്‍ ഈ ഞെട്ടിപ്പിക്കുന്ന കാഴ്ച്ച. വൈദ്യുതിതൂണില്‍ചുറ്റിവരിഞ്ഞ് നില്‍ക്കുന്ന ചെടിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. സ്‌കൂള്‍, കോളേജ് കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന കല്യാശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും … Read More