പൊലീസിനെ കണ്ട് ഭയന്ന്എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു.

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് 130 ഗ്രാം എംഡിഎംഎ അടങ്ങിയ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. താമരശ്ശേരി പൊലീസിന്റെ പിടിയിലായപ്പോള്‍ ഷാനിദ് തന്നെയാണ് എംഡിഎംഎ വിഴുങ്ങിയ കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ … Read More

അങ്കിത മോള്‍ 19 വര്‍ഷമായി ചലനശേഷിയില്ലാതെ കിടപ്പില്‍-ഉദാരമതികളുടെ സഹായത്തിനായി അഭ്യര്‍ത്ഥന.

ചെറുവത്തൂര്‍: കഴിഞ്ഞ 19 വര്‍ഷമായി മകള്‍ക്ക് വേണ്ടി മാത്രം ജീവിക്കുകയാണ് ഈ അച്ഛനും അമ്മയും. 2005 ല്‍ ജനിച്ച അങ്കിത മോള്‍ ആറാം മാസം മുതലാണ് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായത്. അന്നു മുതല്‍ രാധാകൃഷ്ണനും രമയും ജീവിതം മകള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കയാണ്. … Read More

കരിമ്പംഫാമിനെക്കുറിച്ച് മോശം പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം.

തളിപ്പറമ്പ്: കരിമ്പം ഫാമിനെക്കുറിച്ച് പത്രങ്ങളിലും മറ്റും മോശമായ വാര്‍ത്തകള്‍ നല്‍കി പ്രചാരണം നടത്തിയത് ചോദ്യം ചെയ്തതിന് യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി. കരിമ്പത്തെ കരിയില്‍ വീട്ടില്‍ കെ.ഷനൂപ്(37), സനല്‍(35) എന്നിവര്‍ക്കാണ് മര്‍ദ്ദനമേററത്. രൂപേഷ്, സജേഷ്, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്ന് ഷനൂപ് തളിപ്പറമ്പ് … Read More

വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിയെടുത്തു.

തളിപ്പറമ്പ്: ഇംഗ്ളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്ത് 10,69,200 രൂപ തട്ടിയെടുത്തതായ പരാതിയില്‍ അങ്കമാലി സ്വദേശിക്കെതിരെ കേസ്. ബക്കളം നെല്ലിയോട്ട് കരുണയില്‍ പി.അതുലിന്റെ(29)പരാതിയിലാണ് കേസ്. എറണാകുളം അങ്കമാലി സ്വദേശി പുന്നൂസ് റോയിയുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മാര്‍ച്ച് 29 മുതല്‍ … Read More

അള്ളാംകുളം ഹരിതമാതൃക കേരളം ഏറ്റെടുക്കുന്നു-മാലിന്യസഞ്ചി സൂപ്പര്‍ഹിറ്റ് സഞ്ചി

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: അള്ളാംകുളത്തുനിന്നും കേരളത്തിന് ഒരു ഹരിതമാതൃക. തളിപ്പറമ്പ് നഗരസഭയിലെ 12-ാം വാര്‍ഡായ അള്ളാംകുളം വാര്‍ഡില്‍ മിഷന്‍ ക്ലീന്‍ അപ്പ് പദ്ധതിയുടെ ഭാഗമായി വിവിധഘട്ടങ്ങളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തത് അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്മന്ത്രി … Read More

പി.വി.രാധാമണിക്ക് ബെസ്റ്റ് അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്.

തളിപ്പറമ്പ്: സംസ്ഥാനത്തെ ബെസ്റ്റ് അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പി.വി.രാധാമണിക്ക്. 2023-24 സാമ്പത്തിക വര്‍ഷത്തെ അവാര്‍ഡാണ് തളിപ്പറമ്പ് ഐ.സി.ഡി.എസ ഓഫീസിന് കീഴിലെ കുറുമാത്തൂര്‍പഞ്ചായത്തിലെ ചവനപ്പുഴ അങ്കണവാടിയിലെ ഹെല്‍പ്പറായ രാധാമണിക്ക് ലഭിച്ചത്. ചവനപ്പുഴയിലെ പരേതരായ എ.കെ.രാമന്‍നായരുടെയും പരിയാരന്‍ വീട്ടില്‍പാറുഅമ്മയുടെയും മകളാണ്. ഭര്‍ത്താവ്: കിഷോര്‍.

പാപ്പിനിശേരിയില്‍ 2 എം.ഡി.എം.എക്കാര്‍ പിടിയില്‍.

പാപ്പിനിശേരി: എം.ഡി.എം.എയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി മെര്‍ളി വയല്‍ കെ.സി ഹൗസിലെ സൈനുദ്ദീന്റെ മകന്‍ കെ.സി.ഷാഹില്‍(23), പാപ്പിനിസേരി ഈന്തോട്ടിലെ രമേശന്റെ മകന്‍ ഓള്‍നിടിയന്‍ വീട്ടില്‍ ഒ.വിഷ്ണു(22) എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് … Read More

റഫറി സജിത്ത് ഗോവിന്ദിന് ഫുട്‌ബോള്‍ ഗൗണ്ടില്‍ തല്ല്.

പടന്ന: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറിക്ക് മര്‍ദ്ദനം, നീലേശ്വരം പള്ളിക്കരയിലെ പള്ളിപ്പുറം വീട്ടില്‍ പി.സജിത്ത് ഗോവിന്ദിനാണ്(37)മര്‍ദ്ദനമേറ്റത്. കല്ലുവെച്ച മോതിരം കൊണ്ടുള്ള കുത്തേറ്റ പരിക്കുകളോടെ ഇയാളെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാംതീയതി രാത്രി 10.15 നായിരുന്നു സംഭവം. പടന്ന ക്യാപ് ടര്‍ഫ് ഗ്രൗണ്ടില്‍ … Read More

ഡെസ്‌ക്കില്‍ മോശമായി എഴുതിയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം-14 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം: തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു. പെരിങ്ങോം ഗവ.കോളേജ് വിദ്യാര്‍ത്ഥി വയക്കര മച്ചിയിലെ നിരിച്ചന്‍ വീട്ടില്‍ ടി.അഭിജിത്തിനാണ്(19)മര്‍ദ്ദനമേറ്റത്. 28 ന് രാവിലെ 11.30 നായിരുന്നു സംഭവം. ശരണ്‍, വാസുദേവ്, അസാംസ്, … Read More

എഞ്ചീനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിനെ യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചതിന് യുവതിക്കെതിരെ കേസ്.

തളിപ്പറമ്പ്: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ യൂട്യൂബ് ചാനല്‍വഴി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിന് ചാനലുടമയായ എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ അധ്യാപികയുടെ പേരില്‍ കേസ്. കരിവെള്ളൂര്‍ ഓണക്കുന്ന് തെക്കെ മണക്കാട്ടെ ശ്രീലതക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത്. ശ്രീലത നടത്തുന്ന ശ്രീലു മൈ ലൈഫ് എന്ന … Read More