മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി സ്ഥാപിച്ച കൂറ്റന്‍ പൈപ്പ് നീക്കം ചെയ്തു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാനായി സ്ഥാപിച്ച കൂറ്റന്‍ പൈപ്പ് നഗരസഭയുടെ ഇടപെട ലിനെ തുടര്‍ന്ന് നീക്കംചെയ്തു. ഇത് സംബന്ധിച്ച് ആഗസ്റ്റ്-10 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.  വാര്‍ത്തയെ തുടര്‍ന്ന് ചെയര്‍പേഴ്സന്‍ പി.കെ.സുബൈറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നഗരസഭ അധികൃതര്‍ പരിശോധനക്ക്എത്തിയത്. തളിപ്പറമ്പ്-ഇരിട്ടി … Read More

തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ കൂറ്റന്‍മരം കടപുഴകി രണ്ടുമണിക്കൂറോളം വാഹനഗതാഗതം മുടങ്ങി.

തളിപ്പറമ്പ്: സംസ്ഥാനപാതയായ തളിപ്പറമ്പ്-ഇരിട്ടി റോഡില്‍ മരം കടപുഴകിവീണ് വാഹനഗതാഗതം തടസപ്പെട്ടു. കുറുമാത്തൂര്‍ ചൊറുക്കള പെട്രോള്‍പമ്പിന് സമീപത്താണ് സ്വകാര്യ വ്യക്തിയുടെ കൂറ്റന്‍ മരം റോഡിലേക്ക് വീണത്. ഈ സമയം റോഡിലൂടെ യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ഈ … Read More

എ.കെ.പി.എ ക്രിയറ്റീവ് ഐസ് ത്രിദിന ഫോട്ടോഗ്രാഫി പ്രദര്‍ശനം തളിപ്പറമ്പില്‍ തുടങ്ങി

തളിപ്പറമ്പ്; ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ഫോട്ടോഗ്രാഫി ക്ലബ് ആയ ക്രിയറ്റിവ് ഐസിന്റെ നേതൃത്വത്തില്‍ ലോക ഫോട്ടോഗ്രാഫി 2026 ദിനാഘോഷ ത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദര്‍ശനം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ … Read More

ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു.

പയ്യന്നൂര്‍: വിവാഹമോചനത്തിന് ഭാര്യ കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയേയും അമ്മായിഅമ്മയേയും പെട്രോള്‍ ഒഴിച്ചു തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് മരിച്ചു. പെരളം സ്വാമിമുക്ക് വരീക്കരയിലെ സി.വി.സനല്‍കുമാറാണ്(46)മരിച്ചത്. ഞായറാഴ്ച്ച  രാത്രി 10 മണിയോടെയാണ് സംഭവം. കരിവെള്ളൂര്‍ കൂക്കാനം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ വലിയ വളപ്പില്‍ … Read More

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്രമന്ത്രിയാവാന്‍ സാധ്യത?.

എ.പി.അബ്ദുള്ളക്കുട്ടി കേന്ദ്രമന്ത്രിയാവാന്‍ സാധ്യത?. അഖിലേന്ത്യ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് മാറ്റിയ അബ്ദുള്ളകുട്ടിയെ അടുത്ത് നടക്കാന്‍പോകുന്ന മന്ത്രിസഭ പുനസംഘടനയില്‍ കേന്ദ്ര സഹമന്ത്രിയാക്കാന്‍ ബി.ജെ.പി തീരുമാനമെടുത്തതായാണ് വിവരം. ബി.ജെ.പിയിലെ ഒരു ഉന്നതനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് മന്ത്രിസ്ഥാനം ഇല്ലാത്തത് വലിയ … Read More

അശ്രദ്ധമായി കാറോടിച്ച ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തിയ കാല്‍നടയാത്രക്കാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു.

തളിപ്പറമ്പ്: അശ്രദ്ധമായി കാറോടിച്ച ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തിയ കാല്‍നടയാത്രക്കാരന്‍ ചികില്‍സയിലിരിക്കെ മരിച്ചു. തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ മാധവിനിവാസില്‍ എം.വി.അനീഷിഷാണ്(43)മരിച്ചത്. പത്മനാഭന്‍-ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:: ലതീഷ്(സിവില്‍ പോലീസ് ഓഫീസര്‍), രേഷ്മ. ശവസംസ്‌ക്കാരം പിന്നീട്. ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം. … Read More

പരസ്യമദ്യപാനത്തിനെതിരെ നടപടി ശക്തമാക്കി പരിയാരം പോലീസ്, മൂന്നുപേര്‍ പിടിയില്‍.

പരിയാരം: ഓണാഘോഷങ്ങളുടെ ഭാഗമായി പരസ്യമദ്യപാനത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കി പരിയാരം പോലീസ്. പിലാത്തറ പീരക്കാംതടത്തില്‍ ഇന്നലെ വൈകുന്നേരം 6.30 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെ വിളയാങ്കോട് മണ്ടൂരിലെ അവിട്ടം വീട്ടില്‍ ഡി.ശരത്തിനെ(40)പരിയാരം എസ്.ഐ കെ.സത്യന്‍, സീനിയര്‍ സി.പി.ഒ എ.റഷീദ്, സി.പി.ഒ ഡ്രൈവര്‍ എം.ആര്‍.രാജേഷ് എന്നിവരുടെ … Read More

ശബരിമല സന്നിധാനത്ത് ‘അതിമനോഹരം’ സിനിമയുടെ ഷൂട്ടിംഗ് നടക്കില്ല; അനുമതി നിഷേധിച്ച് വനംവകുപ്പ്.

മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ഷൂട്ടിംഗ് അനുമതി നിഷേധിച്ച് വനംവകുപ്പ്. സന്നിധാനത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് നടക്കില്ല. പെരിയാര്‍ ടൈഗര്‍ റിസര്‍വിലും ഷൂട്ടിംഗ് നടത്താന്‍ അനുമതിയില്ല. ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ആണ് ഉള്‍പ്പെടുന്നതാണ്. അതേസമയം റാന്നി വനം ഡിവിഷനില്‍ … Read More

മലയാളം ചാനല്‍ ലഭിക്കാന്‍ ലിങ്ക് ഇന്‍സ്റ്റാള്‍ ചെയ്‌പ്പോള്‍ 4, 30, 237 രൂപ നഷ്ടപ്പെട്ടു.

പരിയാരം: ടിവിയില്‍ മലയാളം ചാനല്‍ ലഭിക്കുന്നതിനുവേണ്ടി ബി.എസ്.എന്‍ എല്ലിന്റെ സ്‌കൈപ്രോ ടി.വി ഇന്‍സ്റ്റാള്‍ ചെയ്യിച്ച് 4,30,237 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ മുന്ന ഹൗസില്‍ അബ്ദുള്‍ മുനീറിന്റെ (52) പരാതിയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാരനെതിരെ കേസെടുത്തത്. ഈ … Read More

10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച മധ്യവയസ്‌ക്കയുടെ 40 ലക്ഷം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: പത്ത്‌ലക്ഷം രൂപ വ്യക്തിഗത വായ്പക്ക് അപേക്ഷ സമര്‍പ്പിച്ച മധ്യവസ്‌ക്കയുടെ 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് ആടിക്കുംപാറ മറിയംപള്ളിക്ക് സമീപത്തെ പാറോല്‍ക്കട്ടി വീട്ടില്‍ പി.കെ.സക്കീന(50)ആണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനി ഇന്ത്യ ബുള്‍സ് ധനി … Read More