ബ്ലിസ് ഹാര്‍ട്ട് ഓണം ആഘോഷം ആഗസ്റ്റ് 23-ന് പുറച്ചേരിയില്‍

പിലാത്തറ: ആരോഗ്യവും സന്തോഷവും സൗഹൃദവും കുടുംബബന്ധങ്ങളും ഒരുമിച്ച് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബ്ലിസ് ഹാര്‍ട്ട് ഹെല്‍ത്ത് കമ്മ്യൂണിറ്റിയുടെ ഓണം ആഘോഷം ആഗസ്റ്റ് 23 ന്  ഞായറാഴ്ച കേശവതീരം ആയുര്‍ഗ്രാമം, പുറച്ചേരിയില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനം കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് … Read More

വീഴട്ടെ-ആളുകള്‍ ചാവട്ടെ-എന്നിട്ട് നോക്കാം-എന്ന് സ്വന്തം കെ.എസ്.ഇ.ബി (ഒപ്പ്)

തളിപ്പറമ്പ്: അഞ്ച് ദിവസം മുമ്പ് മഴയത്ത് ചെരിഞ്ഞുവീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന വൈദ്യുതി തൂണ്‍ ഇനിയും ശരിയാക്കിയില്ല. പൂമംഗലം ചോല തോയാട് ഭാഗത്ത് സുഹറ ടീച്ചറുടെ വീടിനു മുന്‍വശമാണ് അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്.  അഞ്ച് ദിവസം മുമ്പ് മഴയത്ത് ചാഞ്ഞ് വീണ് മരത്തില്‍ … Read More

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തളിപ്പറമ്പ് ബ്രാഞ്ച് ഓണാഘോഷം നടത്തി

തളിപ്പറമ്പ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തളിപ്പറമ്പ് ബ്രാഞ്ച് ഓണാഘോഷം നടത്തി. ഗിരീഷ് പൂക്കോത്ത് നിലവിളക്ക് കൊളുത്തി.  ചീഫ് മാനേജര്‍ ജി.അശ്വതി, സെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍ ടി.പി.ബാബു, കെ.ജയപ്രകാശന്‍, കെ.കെ.സിബി, വി.വി.പ്രിമ, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂക്കളം, മാവേലി … Read More

മദ്യപിച്ച് കാറോടിച്ചു, ഓട്ടോയിലിടിച്ചു-സംഭവത്തില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ചു, ഓട്ടോയിലിടിച്ചു-സംഭവത്തില്‍ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ചെങ്ങത്തയ്യില്‍ വീട്ടില്‍ എറമുള്ളാന്റെ മകന്‍ സി.ടി.അബ്ദുല്‍ജബ്ബാര്‍(45)ന്റെ പേരിലാണ് കേസ്. ആഗസ്റ്റ്-20 ന് രാത്രി 8.15 ന് എളമ്പേരംപാറയിലായിരുന്നു അപകടം. ആലക്കോട് ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍ 59 എച്ച് 1585 കാറോടിച്ചു … Read More

റൈറ്റേഴ്‌സ് ഇന്‍സൈറ്റ് മാധ്യമകൂട്ടായ്മ സമ്മേളനം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടന്നു.

ഒ.കെ.നാരായണന്‍ നമ്പൂതിരി  പിലാത്തറ: റൈറ്റേഴ്‌സ് ഇന്‍സൈറ്റ് മാധ്യമകൂട്ടായ്മ സമ്മേളനം പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമത്തില്‍ നടന്നു. ഡോ.കേശവന്‍ വെദിരമന മുഖ്യ ചികിത്സകന്‍ ഡോ.കേശവന്‍ വെദിരമന ഉദ്ഘാടനം ചെയ്തു. ലത വി.അന്തര്‍ജനം നിലവിളക്ക് തെളിയിച്ചു. മുതിര്‍ന്നമാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. … Read More

തളിപ്പറമ്പ് ചിന്‍മയ വിദ്യാലയത്തിന് പിഴ-മാലിന്യം കൂട്ടിയിട്ടു, കത്തിച്ചു.

തളിപ്പറമ്പ്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി. തളിപ്പറമ്പ് ബസ് സ്റ്റാന്റ് … Read More

ഇനി മണ്ണിടിച്ചില്‍ വെറും സ്വപ്നം-മരത്തക്കാട്ട് മാതൃക-സുരക്ഷ ഭിത്തി

തളിപ്പറമ്പ്: കുന്നിടിയല്‍ ഭീഷണി തടയാന്‍ തളിപ്പറമ്പില്‍ നിന്ന് രാജ്യത്തിന് ഒരു കിടുക്കാച്ചി മാതൃക. തളിപ്പറമ്പ് നഗരസഭയില്‍ കുപ്പം മരത്തക്കാട്ടാണ് ഈ മാതൃക ഒരുക്കിയിട്ടുള്ളത്. എത്ര ഭീകരമായ കുന്നിടിച്ചില്‍ ഉണ്ടായാലും ഇത് ഉപയോഗിച്ച് തടയാന്‍ സാധിക്കുമെന്ന് ഇതിന്റെ കണ്ടുപിടുത്തക്കാര്‍ പറയുന്നു. നേരത്തെ സുരക്ഷ … Read More

ഇവിടെ രാഷ്ട്രീയം പറയാം, അശ്ലീലം വേണ്ട-വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പറഞ്ഞതിന് കേസ്.

പയ്യന്നൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലം പറഞ്ഞ് ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പോലീസ് കേസെടുത്തു. വെള്ളൂരിലെ സുകേഷിന്റെ പേരിലാണ് കേസ്. ഇവിടെ രാഷ്ട്രീയം പറയാം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ ആലപ്പടമ്പ് ഏറ്റുകുടുക്കയിലെ വി.വി.ഹൗസില്‍ സി.ദിവാകന്റെ(48)പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് െേകെസെടുത്തത്. ആഗസ്റ്റ്-17 … Read More

ഒമാന്‍വിസ-രണ്ടുപേരില്‍ നിന്ന് ഒന്നരലക്ഷം തട്ടിയ യുവതിയുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഒമാന്‍വിസ വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നായി ഒന്നരലക്ഷം രൂപ തട്ടിയെടുത്ത യുവതിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. വടകര അടക്കാത്തെരുവിലെ പാറയുള്ളതില്‍ വീട്ടില്‍ ലത സുനിലിന്റെ പേരിലാണ് കേസ്. കാഞ്ഞിരങ്ങാട് ആര്‍.ടി.ഒ ഗ്രൗണ്ടിന് സമീപത്തെ തുണ്ടിവളപ്പില്‍ വീട്ടില്‍ ടി.വി.പ്രേമദാസന്റെ(47)പരാതിയിലാണ് കേസ്. … Read More

അള്ളാംകുളം മാലിന്യസഞ്ചി നിറഞ്ഞുകവിഞ്ഞു, സംസ്ഥാനപാതക്കരികില്‍ പ്ലാസ്റ്റിക്ക് മാലിന്യവും.

തളിപ്പറമ്പ്: മാലിന്യമുക്ത അള്ളാംകുളം എന്ന സന്ദേശവുമായി പ്രചരിപ്പിക്കപ്പെട്ട അള്ളാംകുളം മാലിന്യസഞ്ചി നോക്കുകുത്തിയായി. നേരത്തെ അള്ളാംകുളം വാര്‍ഡില്‍ എല്ലാ വൈദ്യുതി തൂണുകളിലും സ്ഥാപിച്ച സഞ്ചി ഇപ്പോള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. അതുതന്നെ മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. മുന്‍ നഗരസഭ കൗണ്‍സിലര്‍ … Read More