പാപ്പിനിശേരിയില്‍ 2 എം.ഡി.എം.എക്കാര്‍ പിടിയില്‍.

പാപ്പിനിശേരി: എം.ഡി.എം.എയുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. പാപ്പിനിശേരി മെര്‍ളി വയല്‍ കെ.സി ഹൗസിലെ സൈനുദ്ദീന്റെ മകന്‍ കെ.സി.ഷാഹില്‍(23), പാപ്പിനിസേരി ഈന്തോട്ടിലെ രമേശന്റെ മകന്‍ ഓള്‍നിടിയന്‍ വീട്ടില്‍ ഒ.വിഷ്ണു(22) എന്നിവരെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും പാപ്പിനിശ്ശേരി തുരുത്തിയില്‍ വെച്ച് … Read More

റഫറി സജിത്ത് ഗോവിന്ദിന് ഫുട്‌ബോള്‍ ഗൗണ്ടില്‍ തല്ല്.

പടന്ന: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറിക്ക് മര്‍ദ്ദനം, നീലേശ്വരം പള്ളിക്കരയിലെ പള്ളിപ്പുറം വീട്ടില്‍ പി.സജിത്ത് ഗോവിന്ദിനാണ്(37)മര്‍ദ്ദനമേറ്റത്. കല്ലുവെച്ച മോതിരം കൊണ്ടുള്ള കുത്തേറ്റ പരിക്കുകളോടെ ഇയാളെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാംതീയതി രാത്രി 10.15 നായിരുന്നു സംഭവം. പടന്ന ക്യാപ് ടര്‍ഫ് ഗ്രൗണ്ടില്‍ … Read More

ഡെസ്‌ക്കില്‍ മോശമായി എഴുതിയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം-14 പേര്‍ക്കെതിരെ കേസ്

പെരിങ്ങോം: തന്നെക്കുറിച്ച് മോശമായ ഭാഷയില്‍ ഡെസ്‌ക്കില്‍ എഴുതിയത് ചോദ്യം ചെയ്തവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ 14 സഹപാഠികള്‍ക്കെതിരെ കേസെടുത്തു. പെരിങ്ങോം ഗവ.കോളേജ് വിദ്യാര്‍ത്ഥി വയക്കര മച്ചിയിലെ നിരിച്ചന്‍ വീട്ടില്‍ ടി.അഭിജിത്തിനാണ്(19)മര്‍ദ്ദനമേറ്റത്. 28 ന് രാവിലെ 11.30 നായിരുന്നു സംഭവം. ശരണ്‍, വാസുദേവ്, അസാംസ്, … Read More

എഞ്ചീനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിനെ യൂട്യൂബ് വീഡിയോയിലൂടെ അധിക്ഷേപിച്ചതിന് യുവതിക്കെതിരെ കേസ്.

തളിപ്പറമ്പ്: എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ യൂട്യൂബ് ചാനല്‍വഴി സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയതിന് ചാനലുടമയായ എഞ്ചിനീയറിംഗ് കോളേജിലെ മുന്‍ അധ്യാപികയുടെ പേരില്‍ കേസ്. കരിവെള്ളൂര്‍ ഓണക്കുന്ന് തെക്കെ മണക്കാട്ടെ ശ്രീലതക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത്. ശ്രീലത നടത്തുന്ന ശ്രീലു മൈ ലൈഫ് എന്ന … Read More

വേര്‍പരിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവ് ഭാര്യയെ കൈക്കോട്ടിന്റെ തള്ള കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

പയ്യന്നൂര്‍: വേര്‍പരിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവ് ഭാര്യയെ കൈക്കോട്ടിന്റെ തള്ള കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. രാമന്തളി ചൂളക്കടവിലെ ചെമ്മാടന്‍വീട്ടില്‍ സി.വിനേശന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. വടക്കുമ്പാട് വെമ്പിരിഞ്ഞന്‍ വീട്ടില്‍ വി.രമ്യക്കാണ്(36)മര്‍ദ്ദനമേറ്റത്. ഭര്‍ത്താവ് വിനേശനില്‍ നിന്ന് വേര്‍പിരിഞ്ഞ്  താമസിക്കുന്ന രമ്യ ഒന്നാംതീയതി രാവിലെ … Read More

അപകടകുറ്റിയുടെ അപകടം പരിഹരിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: കണ്ടിവാതുക്കല്‍-അര്‍ത്തൂട്ടി റോഡ് വഴി രാജരാജേശ്വര ക്ഷേത്രത്തിലേക്ക് റോഡ് വഴി വരുന്നവര്‍ക്ക് ഭീഷണിയായ അപകടകുറ്റി വാട്ടര്‍ അതോറിറ്റി അധികൃതര്‍ ടാറിട്ട് മൂടി  അപകടം ഒഴിവാക്കി. പൊതുവെ വെളിച്ചം കുറഞ്ഞ ഈ റോഡില്‍ രാത്രികാലങ്ങളില്‍ ഈ കുറ്റിയില്‍ തടഞ്ഞ് വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. … Read More

മുന്‍ മോഷ്ടാവ് തളിപ്പറമ്പില്‍ വീണ്ടും ലഹരി വ്യാപാര രംഗത്ത്-ഇത്തവണ ഇടപാട് ഹൈടെക്.

തളിപ്പറമ്പ്: മുന്‍ മോഷ്ടാവ് സഹോദരനോടൊപ്പം വീണ്ടും മദ്യ-കഞ്ചാവ്-ലഹരി വ്യാപാരം തുടങ്ങി. ഇടക്കാലത്ത് പോലീസ് ഇടപെടല്‍ മൂലം പിന്‍വാങ്ങിയ മുന്‍ മോഷ്ടാവ് സഹോദരനോടൊപ്പം തളിപ്പറമ്പില്‍ ലഹരി വില്‍പ്പന തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫീസിന്റെ കിഴക്കുഭാഗം കേന്ദ്രീകരിച്ചാണ് വീണ്ടും മയക്കുവ്യാപാരം ആരംഭിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് മെസേജുകളിലൂടെ … Read More

പാലക്കയംതട്ടില്‍ ടൂറിസം മരിക്കുന്നു-മെച്ചപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ പ്രവേശനം സൗജന്യമാക്കണം-പരാതി താലൂക്ക് വികസനസമിതിയില്‍

തളിപ്പറമ്പ്: മലബാര്‍ പ്രദേശത്തിന്റെ അഭിമാനമായ പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ അവശ്യമുയര്‍ന്നു. ഒരുകാലത്ത് ഡി.ടി.പി.സിയുടെ കീഴില്‍ മികച്ച സൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച പാലക്കയംതട്ട് ഇന്ന് മരിച്ചുകൊണ്ടിരിക്കുന്ന ടൂറിസം കേന്ദ്രമായി മാറിയെന്നും ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെല്ലാം … Read More

ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍.

തളിപ്പറമ്പ്: ശല്യക്കാരന്‍കുതിര ഇനി പയ്യോളിയില്‍. തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ പിടിച്ചുകെട്ടിയ കുതിരയെ ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്ന് ഇന്നലെ പരസ്യമായി ലേലം ചെയ്തു. പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലം കൊണ്ടത്. 15,000 രൂപയായിരുന്നു നഗരസഭ … Read More

കടമ്പേരി സ്വദേശിനിയായ യുവതിയെ കാണാതായി.

തളിപ്പറമ്പ്: കടമ്പേരി സ്വദേശിനിയെ കാണാതായെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളം കടമ്പേരിയിലെ പ്ലാക്കില്‍ വീട്ടില്‍ സി.ഡി.മഞ്ജു(38)നെയാണ് ഫിബ്രവരി 21 മുതല്‍ കാണാതായത്. അന്ന് വൈകുന്നേരം 5 മണിക്ക് വീട്ടില്‍ നിന്ന് പോയ മഞ്ജു തിരികെ വന്നില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പി.എസ്. ജോബിഷ് … Read More