മിഫ്‌സലുവിന്റെ കബറടക്കം ഇന്ന് വൈകുന്നേരം ആറിന് സ്റ്റെതസ്‌ക്കോപ്പിനേയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിച്ച സുഹൃത്തിന് മെഡിക്കല്‍ കോളേജിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: വാഹനാപകടത്തില്‍ മരിച്ച മിഫ്‌സലു റഹ്മാന്റെ കബറടക്കം ഇന്ന് വൈകുന്നേരം ആറിന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 1.30 ന് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം സയ്യിദ് നഗറിലെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സയ്യിദ്‌നഗര്‍ … Read More

ക്ഷേത്രപ്പറമ്പിലെ മരത്തിന്റെ ശിഖരം പൊട്ടി, വാഹനഗതാഗതം മുടങ്ങി.

പെരിങ്ങോം: ക്ഷേത്രപ്പറമ്പിലെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. തട്ടുമ്മല്‍ ശ്രീപുരം ക്ഷേത്രപറമ്പിലെ പുരാതന ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തൂങ്ങിയാണ് റോഡ് ഗതാഗതാഗതം ഭാഗികമായി തടസ്സപ്പെട്ടത്. പെരിങ്ങോം അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍കുമാര്‍ … Read More

തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ അന്വേഷണ കൗണ്ടര്‍  അനാഥമായി.

തളിപ്പറമ്പ്: മിനി സിവില്‍ സ്റ്റേഷനിലെ അന്വേഷണ കൗണ്ടര്‍  അനാഥമായി. എട്ടുമാസം മുമ്പാണ് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷന്റെ പ്രവേശനകവാടത്തില്‍ പ്രത്യേകമായി അന്വേഷണ കൗണ്ടര്‍ സ്ഥാപിച്ചത്. പതിനെട്ടോളം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ ആദ്യമായി എത്തുന്നവര്‍ പല ഓഫീസുകളും എവിടെയാണെന്നറിയാതെ ബുദ്ധിമുട്ടുന്നത് … Read More

കിണറില്‍ വീണ പശുവിന് രക്ഷകരായി പെരിങ്ങോം അഗ്നിരക്ഷാസേന.

പെരിങ്ങോം: കമ്പല്ലൂര്‍ പെരളത്ത് 25 അടിയോളം ആഴമുള്ള കിണറില്‍ വീണ 7 മാസം പ്രായമുള്ള പശുവിനെ പെരിങ്ങോം ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി. പെരളത്തെ ഇബ്രാഹിം ഹാജിയുടെ പശുവാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ വീട്ടുപറമ്പിലെ കിണറില്‍ വീണത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ … Read More

ഇത് കച്ചവടമല്ല, മൃഗയാവിനോദം-അവസാനിപ്പിക്കണം-

       ഇന്നലെ രാത്രി ഒന്‍പത് മണിമുതല്‍ തളിപ്പറമ്പ് ദേശീയപാതയോരത്ത് തടിച്ചുകൂടിയ ആളുകള്‍ ഒരുതരം മൃഗയാവിനോദത്തിന്റെ ഇരകളാണ്. ആയിരത്തിലേറെ ഉല്‍പ്പന്നങ്ങള്‍ രാത്രി ഒന്‍പത് മുതല്‍ പലര്‍ച്ചെ ഒരുമണിവരെ പകുതി വിലക്ക് വില്‍ക്കുമെന്ന മുതലാളിയുടെ പ്രഖ്യാപനം കേട്ട് ഓടിയെത്തിയവര്‍. എവിടെ വിലക്കുറവ് … Read More

പാതിരാകച്ചോടക്കാര്‍ക്കെതിരെ കേസ്-പൊതുജന സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്.

തളിപ്പറമ്പ്: പാതിരാകച്ചോടക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സ് സൂപ്പര്‍സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്. ഇന്നലെ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ പകുതിവിലക്ക് സാധനം വില്‍ക്കുമെന്നു പരസ്യം … Read More

തേക്ക് തടികളുടെ ഇ-ലേലം -കണ്ണൂരില്‍ ഡിസംബര്‍-9 ന്- കാസര്‍ഗോഡ് 13 ന്.

  കാസര്‍ഗോഡ്: കാസര്‍ഗോഡ്, പരപ്പ ഗവ. ടിബര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെയും, മറ്റിതര തടികളുടെയും ഇ-ലേലം ഡിസംബര്‍ മാസം 13 ന് നടക്കും. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിലെ 1958 പരപ്പ തേക്ക് തോട്ടത്തില്‍ നിന്നുള്ള ഗുണമേന്മയുള്ള തേക്ക്, മറ്റിതര തടികളുടെ 80 … Read More

തലയില്‍ പാത്രം കുടുങ്ങിയ തെരുവുനായക്ക് അഗ്നിശമനസേന രക്ഷകരായി.

മാതമംഗലം: തലയില്‍ കുടുങ്ങിയ പാത്രം കാരണം ഭക്ഷണം കഴിക്കാനാവാതെ അവശനിലയിലായ തെരുവ് നായക്ക് പെരിങ്ങോം അഗ്നിരക്ഷാ ലേനയുടെ ഇടപെടലില്‍ ദുരിതമോചനം ലഭിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഈ തെരുവ് നായ മാതമംഗലം ടൗണിലുടെ അലഞ്ഞുതിരിയുകയായിരുന്നു. നാട്ടുകാര്‍ എത്രശ്രമിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ … Read More

കഴുത്ത് മുറിച്ചവനും അമ്മയേയും മകളേയും കൊലപ്പെടുത്താന്‍ ശ്രമിച്ചവനും ജാമ്യമില്ല–

തലശ്ശേരി: പ്രണയിച്ച യുവതിയെ കഴുത്തറുത്ത് കൊല യുവാവിന്റെ ജാമ്യ ഹരജി കോടതി തള്ളി.  പ്രണയിച്ചവള്‍ പിന്നീട് കാലമാറിയെന്നതോന്നലില്‍ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ യുവാവ് നല്‍കിയ ജാമ്യ ഹരജി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് … Read More

കുതിരവട്ടം മോഡല്‍- പട്ടുവം പന്ത്രണ്ടാം വാര്‍ഡില്‍ പണിത ബോട്ട് ജെട്ടിക്ക് ഒന്നാം വാര്‍ഡിന്റെ പേര്(മുതുകുട ബോട്ട് ജെട്ടി).

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പന്ത്രണ്ടാം വാര്‍ഡായ പട്ടുവം പടിഞ്ഞാറേച്ചാലില്‍ പണിത ബോട്ട് ജെട്ടിക്ക് നാല് കിലോമീറ്റര്‍ ദൂരെയുള്ള ഒന്നാം വാര്‍ഡായ മുതുകുടയുടെ പേര് നല്‍കി ടൂറിസം വകുപ്പിന്റെ തമാശ. കേരള ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന മലബാര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായിട്ടാണ് പട്ടുവത്ത് മനോഹരമായ … Read More