കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശക പാസ് ഏര്‍പെടുത്തി

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശക പാസ് നിലവില്‍ വന്നു. സംസ്ഥാനത്തെ മറ്റ് ഗവ. മെഡിക്കല്‍ കോളേജുകളിലെ പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് 1 മണി മുതല്‍ 4 … Read More

പ്രേമരാജന്‍ കാനയുടെ കവിതാസമാഹാരം-പോസിറ്റീവ്-പ്രകാശനം ഡിസംബര്‍ 3 ന്

മാതമംഗലം: പ്രേമരാജന്‍ കാനയുടെ കവിതാസമാഹാരം-പോസിറ്റീവ്-പ്രകാശനം ഡിസംബര്‍ 3 ന് ശനിയാഴ്ച്ച നടക്കും. ഉച്ചക്ക് ശേഷം 2.30 ന് വെള്ളോറ ടി.എം.എച്ച്.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍ ടി.ഐ.മധുസൂതനന്‍ എം.എല്‍.എക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. എരമം കുറ്റൂര്‍ … Read More

തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ഓഡിറ്റോറിയത്തിനെതിരെ പരസ്യ നിലപാടുമായി സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത

തളിപ്പറമ്പ്: നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സ് കം ഓഡിറ്റോറിയം നിര്‍മ്മാണത്തിനെതിരെ പരസ്യ നിലപാടുമായി ഭരണകക്ഷി സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ.ഷബിത. ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് അവര്‍ പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്. നേരത്തെ റംലാപക്കര്‍ ചെയര്‍പേഴ്‌സണ്‍ ആയ ഘട്ടത്തിലാണ് ഓഡിറ്റോറിയം … Read More

ഇവിടെ ആര്‍ക്കാണ് ഹാപ്പിനസ്-ആഞ്ഞടിച്ച് ബി.ജെ.പി കൗണ്‍സിലര്‍ വല്‍സരാജന്‍.

തളിപ്പറമ്പ്: ആന്തൂരില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിന് 5 ലക്ഷം രൂപ നല്‍കാനുള്ള തളിപ്പറമ്പ് നഗരസഭാ നിര്‍ദ്ദേശത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി.നേതാവും നഗരസഭാ കൗണ്‍സിലറുമായ കെ.വല്‍സരാജന്‍. ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വന്ന തീരുമാനത്തിനെതിരെയായിരുന്നു ബി.ജെ.പി കക്ഷി നേതാവ് കൂടിയായ … Read More

തെങ്ങിനും മാവിനും ഇടയില്‍ കുടുങ്ങി-ഞെരിഞ്ഞു-അഗ്നിശമനസേന അനില്‍കുമാറിനെ രക്ഷിച്ചു.

മയ്യില്‍: തേങ്ങപറിക്കാന്‍ കയറിയ ആള്‍ തെങ്ങിനും തൊട്ടടുത്ത മാവിനും ഇടയില്‍ കുടുങ്ങി. മണക്കടവ് വായിക്കമ്പയിലെ അനില്‍കുമാറാണ്(50) ഇന്ന് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. മയ്യില്‍ പഞ്ചായത്തിലെ കോറളായിയില്‍ തെങ്ങുകയറ്റയന്ത്രവുമായി തേങ്ങപറിക്കാനെത്തിയതായിരുന്നു അനില്‍കുമാര്‍. തെങ്ങിനോട് ചേര്‍ന്നു നില്‍ക്കുന്ന മാവിന്റെ ശിഖരത്തില്‍ യന്ത്രം കുടുങ്ങിയതോടെ അനില്‍കുമാറിന്റെ കാല്‍ … Read More

കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ–പടച്ചോനെ ഇങ്ങള് കാത്തോളീ.

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് അത് സമ്മതിച്ചു. കള്ളന്‍മാരെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളേ- കഴിഞ്ഞ രണ്ട് വര്‍ഷമായി പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണങ്ങളൊന്നും തങ്ങള്‍ക്ക് കണ്ടെത്താനാവില്ലെന്ന തുറന്ന സമ്മതം എന്ന രീതിയിലാണ് പോലീസ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങല്‍ പുറത്തിറക്കിയത്. … Read More

ആളെ കുടുക്കി വീഴ്ത്തും കോപ്രായം-വ്യാപാരിയുടെ സ്റ്റൂള്‍ ബാരിക്കേഡ്

തളിപ്പറമ്പ്: വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ദേശീയപാതയില്‍ വ്യാപാരി വക സ്റ്റൂള്‍ ബാരിക്കേഡുകള്‍. തളിപ്പറമ്പ് ദേശീയപാതയിലാണ് തന്റെ കടയ്ക്ക് മുന്നിലെ ദേശീയപാത കയ്യേറി വ്യാപാരി ഇത്തരത്തില്‍ ബാരിക്കേഡ് വെച്ചിരിക്കുന്നത്. കയറില്‍ കുടുക്കി കാല്‍നടയാത്രക്കാരെ വീഴ്ത്തുന്നതാണ് ഈ ബാരിക്കേഡ്. പോലീസോ … Read More

റോഡല്ല, തോട് തന്നെ-പക്ഷെ, സംഗതി കിടുവാണ്. കല്ലിങ്കീലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ തീരാതലവേദനയായ പാളയാട് തോടിന്റെ പ്രശ്‌നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് കാരണം വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ നേരിടുന്ന കീഴാറ്റൂര്‍-കൂവോട് പ്രദേശങ്ങളിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നവീകരണത്തിന്റെ ഭാഗമായി പാളയാട് തോടിന്റെ വെള്ളം … Read More

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വപ്ന ഭവനം പദ്ധതി ഉദ്ഘാടനം നവംബര്‍-28 തിങ്കളാഴ്ച്ച.

പിലാത്തറ:കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനം പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍-28 തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഒമ്പതിന് മുശാരിക്കൊവ്വലില്‍ കെ.പി.ചന്ദ്രന്റെ കുടുംബത്തിന്റെ വീടിനുള്ള ശിലാസ്ഥാപനം ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വി.വി.പ്രമോദ് … Read More

പെരുഞ്ചെല്ലൂര്‍ സംഗീതസഭ- 61-ാമത് സംഗീതകച്ചേരി നവംബര്‍-27 ന്

പരിയാരം: ഏഴുവര്‍ഷത്തിനിടയില്‍ അറുപത് സംഗീത കച്ചേരികള്‍ സംഘടിപ്പിച്ച് പെരുഞ്ചെല്ലൂര്‍ സംഗീതസഭ. അറുപത്തിയൊന്നാമത് കച്ചേരി നവംബര്‍-27 ന് വൈകുന്നേരം ആറിന് ശ്രീ പി.നീലകണ്ഠയ്യര്‍ സ്മാകര ഹാളില്‍ നടക്കും. പ്രിന്‍സ് രാമവര്‍മ്മ തമ്പുരാനാണ് കച്ചേരി അവതരിപ്പിക്കുന്നതെന്ന് സംഗീതസഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ മീറ്റ് ദി … Read More