ബിരുദവിദ്യാര്‍ത്ഥിയെക്കൊണ്ട് വനിതാ പ്രിന്‍സിപ്പാള്‍ കാലുപിടിപ്പിച്ചതായി ആരോപണം-

കാസര്‍ഗോഡ്: ബിരുദവിദ്യാര്‍ത്ഥിയെക്കൊണ്ട് കോളേജ് പ്രിന്‍സിപ്പാളായ വനിത മൂന്നുതവണ കാലുപിടിപ്പിച്ചതായി ആരോപണം. കാസര്‍ഗോഡ് ഗവ.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എം.രമക്കെതിരെയാണ് എം.എസ്.എഫ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പുറത്താക്കാതിരിക്കാന്‍ തന്റെ കാലുപിടിക്കണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്നാണ് ആരോപണം. കോവിഡ് പ്രോട്ടോകോള്‍ ലംഘനം ചോദ്യം ചെയ്തിന് വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ വന്നുവെന്നും … Read More

മിസ് കേരള ജേതാക്കളുടെ അപകടമരണം-ഹോട്ടലുടമയെ പോലീസ് ചോദ്യം ചെയ്തു-

കൊച്ചി: മിസ് കേരള ജേതാക്കളുടെ അപകടമരണം, ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തുതുടങ്ങി. ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ ഹാജരാക്കി. മുന്‍ മിസ്‌കേരളാ ജോതാക്കള്‍ കാറപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഗത നീക്കാന്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍-18 ഹോട്ടലുടമ റോയ് വയലാട്ടിനെയാണ് ചോദ്യം ചെയ്യുന്നത്. എ.സി.പി … Read More

അമൃത വര്‍ഷത്തില്‍ പെയ്തിറങ്ങിയ ശങ്കരനാദം-തുലാവര്‍ഷത്തെ കീഴ്‌പ്പെടുത്തിയ സംഗീത കച്ചേരി

തളിപ്പറമ്പ്: കര്‍ണ്ണാടകസംഗീതത്തിലെ എണ്ണം പറഞ്ഞ മഹാഗുരുക്കന്മാരില്‍ നിന്ന് പകര്‍ന്നു കിട്ടിയ ശുദ്ധ സംഗീതത്തില്‍ സ്വതസിദ്ധമായ ശൈലിയും ആരെയും ആകര്‍ഷിക്കുന്ന ശബ്ദമാധുര്യവും ചേര്‍ത്ത് ആസ്വാദകരെ സംഗീത ലഹരിയില്‍ ആറാടിക്കുന്ന പ്രശസ്ത ഗായകന്‍ എം. കെ.ശങ്കരന്‍ നമ്പൂതിരിയുടെ സംഗീതക്കച്ചേരിക്ക് ഇന്നലെ പരുഞ്ചെല്ലൂര്‍ സംഗീതസഭ സാക്ഷ്യം … Read More

ആശുപത്രി അക്രമങ്ങളെ ശക്തമായി നേരിടണം: ഐ.എം.എ.-ഡോ.ജോസഫ് ബനവന്‍ സംസ്ഥാന സെക്രട്ടറി-

ആലുവ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ശാഖയുടെ അറുപത്തിനാലാം സംസ്ഥാന സമ്മേളനം ആലുവ ഐ.എം.എ. പെരിയാര്‍ ഹൗസില്‍ വെച്ച് നടന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സംസ്ഥാന പ്രസിഡന്റായി ഡോ. സാമുവല്‍ കോശിയും സംസ്ഥാന സെക്രട്ടറിയായി ഡോ. ജോസഫ് ബനവനും … Read More

രണ്ടാനച്ഛന്‍ മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു-

മണത്തണ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുഖത്ത് ആസിഡൊഴിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് രണ്ടാനച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ (50) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആശുത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പാണ് ബിജു അക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ മണത്തണ … Read More

കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്-കനിയുമോ കള്ളന്‍-

പരിയാരം: കള്ളന് കത്തയച്ച് അനുമതി കാത്ത് പരിയാരം പോലീസ്. അരിപ്പാമ്പ്രയിലെ വിവാദ മോഷ്ടാവിനെ പിടികൂടാനാവാതെ പരിയാരം പോലീസ് വലയുന്നു. നവംബര്‍ ഒന്നിന് മോഷണ മുതലുകളും പണവും പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ ഉപേക്ഷിച്ചിട്ട് ആഴ്ച്ച രണ്ടുകഴിഞ്ഞിട്ടും കള്ളന്‍ ഇപ്പോഴും കാണാമറയത്തുതന്നെ. സംസ്ഥാനപോലീസിന് മൊത്തത്തില്‍ … Read More

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്നകേസില്‍ വിചാരണക്കോടതി ജഡ്ജിയെ സ്ഥലംമാറ്റി-

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ വീണ്ടും അട്ടിമറിനീക്കം. വിചാരണ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ വിചാരണകോടതി ജഡ്്ജിയെ സ്ഥലംമാറ്റി. ഈ മാസം അവസാനം അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്താനിരിക്കെയാണ് ദുരൂഹമായ സ്ഥലമാറ്റ ഉത്തരവ്. വിചാരണകോടതിയായ കോട്ടയം … Read More

മനോരമ ബുക്‌സ് നിങ്ങളുടെ നോവല്‍ മല്‍സരം-മാധ്യമപ്രവര്‍ത്തകന്‍ കെ.സുജിത്ത് കരിവെള്ളൂരിന്റെ നോവല്‍ തെരഞ്ഞെടുത്തു-

കോട്ടയം: മനോരമ ബുക്‌സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.സുജിത്ത് കരിവെള്ളൂരിന്റെ നോവല്‍ തെരഞ്ഞെടുക്കപ്പെട്ടു. യുവനോവലിസ്റ്റുകള്‍ക്ക് സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം നല്‍കുന്നതിന് ‘നിങ്ങളുടെ നോവല്‍‘– എന്ന പേരില്‍ നടത്തിയ മല്‍സരത്തിലാണ് സുജിത്തിന്റെ നോവല്‍ തെരഞ്ഞെടുത്തത്. നൂറുകണക്കിന് നോവലുകളാണ് ഇതിനായി മനോരമ … Read More

കനത്തമഴയില്‍ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നു-

തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറുകളായി തോരാത്തമഴയാണ് ജില്ലയില്‍. ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ടി.ബി.ജംഗ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നദിയിലേക്ക് താഴ്ന്നു. ഇപ്പോള്‍ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുകയാണ്. … Read More

കണ്ണൂരില്‍ അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കായി വലവിരിച്ച് പോലീസ്-

കണ്ണൂര്‍: വയനാട്ടിലും കണ്ണൂര്‍ ചാല്‍ബീച്ചിലും മാവോവാദി നോതാക്കള്‍ പിടിയിലായതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളും ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. ചാല്‍ ബീച്ചില്‍ നിന്ന് പിടിയിലായ രാഘവേന്ദ്ര എന്ന ഗൗതമിനെ ചോദ്യം ചെയ്തില്‍ … Read More