പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പി.ഐ.ബി ആദരിച്ചു.

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഇന്നലെ നടന്ന മാധ്യമശില്‍പശാലയില്‍ വെച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പയ്യന്നൂരിലെ മുതിര്‍ന്ന   മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു. എം.ജഗന്നിവാസിനെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരും സി.ബാലകൃഷ്ണനെ പി.ഐ.ബി അഡീണല്‍ ഡയരക്ടര്‍ ജനറല്‍ വിവി.പണനിച്ചാമിയും ഷാളണിയിച്ചു. പി.ഐ.ബി കൊച്ചി യൂണിറ്റ് ഡയരക്ടര്‍ രശ്മിറോജ … Read More

പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു-

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

വ്യാജരേഖചമച്ച് തട്ടിയെടുത്ത ഭൂമി വില്‍ക്കാന്‍ കരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം തട്ടിയെടുത്ത പ്രതി റിമാന്‍ഡില്‍

തളിപ്പറമ്പ്: വ്യാജരേഖചമച്ച് സ്വന്തമാക്കിയ ഭൂമി വില്‍പ്പനകരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ റിമാന്‍ഡില്‍. മാട്ടൂല്‍ സിദ്ദിക്ക്പള്ളിക്ക് സമീപത്തെ കോയിക്കര പുതിയപുരയില്‍ അബ്ദുള്‍സത്താര്‍(60) ആണ് അകത്തായത്. ഇന്നലെ രാവിലെ മാട്ടൂലിലെ വീട്ടില്‍വെച്ചാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More

കണ്ണൂര്‍ റൂറല്‍ പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം നാളെ.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ. രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്യും. കെ.പി.ഒ.എ … Read More

ഏകദിന മാധ്യമശില്‍പ്പശാല നാളെ പയ്യന്നൂരില്‍-ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും

പയ്യന്നൂര്‍:പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) സംഘടിപ്പിക്കുന്ന ഏകദിന മാധ്യമ ശില്‍പശാല വ്യാഴാഴ്ച രാവിലെ 9.30ന് പയ്യന്നുര്‍ കെ. കെ റെസിഡന്‍സി ഹോട്ടലില്‍ കണ്ണൂര്‍ ജില്ല കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. പയ്യന്നൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് രാഘവന്‍ … Read More

ഇരുകോല്‍ പഞ്ചാരിമേളം മാര്‍ച്ച്-12 ന് -തൃച്ചംബരം ക്ഷേത്രത്തില്‍-സ്‌പോണ്‍സര്‍ തളിപ്പറമ്പിന്റെ സ്വന്തം മൊട്ടമ്മല്‍ രാജേട്ടന്‍-

തളിപ്പറമ്പ്: മലയാളത്തിന്റെ വാദ്യപ്രജാപതി തൃച്ചംബരത്തെത്തുന്നു. ടി.ടി.കെ.ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉല്‍സവാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 12 ന് മഹോല്‍സവ ദിവസമാണ് പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ഇരുകോല്‍ പഞ്ചാരിമേളം ക്ഷേത്രത്തില്‍ അരങ്ങേറുന്നത്. രാത്രി 9 മണിമുതല്‍ 11 വരെയാണ് പരിപാടി. … Read More

മന്ത്രി എം.വി.ജി പാണക്കാട്ടെത്തി അനുശോചനമറിയിച്ചു.

മലപ്പുറം: തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അന്തരിച്ച മുസ്ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിബാബ് തങ്ങളുടെ വസതി സന്ദര്‍ശിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ്തങ്ങള്‍ എന്നിവരെ മന്ത്രി അനുശോചനമറിയിച്ചു.

എ.കെ.പി.എ വനിതാസംഗമനം നടത്തി

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മറ്റി മാര്‍ച്ച് 8 ലോക വനിതാദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ വനിത സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സിനിമ-നാടകനടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രജിത മധു ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ കണ്ണൂര്‍ ജില്ല … Read More

വനിതാസെല്‍ കണ്ണൂര്‍ റൂറല്‍-കേരളാ പോലീസ് അസോസിയേഷന്‍ സംയുക്ത വനിതാദിന ബോധവല്‍ക്കരണ സെമിനാര്‍-

തളിപ്പറമ്പ്: വനിതാസെല്‍ കണ്ണൂര്‍ റൂറല്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വനിതാദിനത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. തളിപ്പറമ്പ് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ്ഹാളില്‍ നടക്കുന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം ചെയ്തു. കേരളാ … Read More

ആബുലന്‍സിനും പാര്‍ക്കിങ്ങ്ഫീസുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ മുതല്‍ ആംബുലന്‍സുകള്‍ക്കും പാര്‍ക്കിങ്ങ് ഫീസ് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരം പാര്‍ക്ക് ചെയ്യുന്നതിന് 60 രൂപയാണ് ഫീസ്. ഓട്ടോറിക്ഷകള്‍ക്കും ഓട്ടോ ടാക്‌സിക്കും 30, ടാക്‌സി കാറുകള്‍ക്ക് 60 എന്നിങ്ങനെയാണ് മറ്റ് ഫീസുകള്‍. എന്നാല്‍ ഇതിനെതിരെ … Read More