ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി-

പരിയാരം: ഐ.എന്‍.ടി.യു.സി.നേതാവ് സി.വി.ജനാര്‍ദ്ദനന് യാത്രയയപ്പ് നല്‍കി. കേരളാ ഫുഡ്ഹൗസ് ജീവനക്കാരനും ഭരണസമിതി അംഗവുമായ ജനാര്‍ദ്ദനന്‍ ഒക്ടോബര്‍ 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി ഐ.എല്‍.ടി.യു.സി.കാന്റീന്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്. ശ്രീസ്ഥ റോഡിലെ കെ.കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ ഓഫീസില്‍ … Read More

മഹാത്മാഗാന്ധിയെ കൊന്നിട്ടും ചിലര്‍ക്ക് ഇപ്പോഴും പക മാറുന്നില്ല- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവ് എന്ന പേരില്‍ സ്വതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം കൊണ്ടാടുന്നവര്‍ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും പകരം പുതിയ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മേലേതിയടത്ത് കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന മഹാത്മാമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയെ … Read More

അനധികൃത മണ്ണെടുപ്പ് ടിപ്പറും ജെ.സി.ബിയും പോലീസ് പിടിച്ചെടുത്തു-

പരിയാരം: അനധികൃത മണ്ണെടുപ്പ്, പരിയാരം കൈതപ്രത്ത് ജെ.സി.ബിയും ടിപ്പറും പോലീസ് പിടിച്ചെടുത്തു. കൈതപ്രത്ത് വെച്ച് അവധിദിവസമായ ഇന്നലെ അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിക്കൊണ്ടിരുന്ന ടി.എന്‍.18-ടി.സി.2018/1/1 നമ്പര്‍ ജെ.സി.ബിയും കെ.എല്‍.13 എ ക്യു-9050 ടിപ്പറുമാണ് എസ്.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More

തെരുവ്‌നായ ആക്രമം-വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്-

പാനൂര്‍: പാനൂരില്‍ തെരുവുനായയുടെ അക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹമാസകലം പരിക്ക് പറ്റിയ വിദ്യാര്‍ത്ഥിയെ പാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തലശേരി ഗവ.ആശുപത്രിയിലേക്ക് മാറ്റി. കൈവേലിക്കല്‍ പാലക്കണ്ടി കണ്ട്യന്‍പാറക്കല്‍ ശശിയുടെ മകന്‍ ശിവന്ദിനാണ് (12) ചൊവ്വാഴ്ച രാവിലെ … Read More

കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: കൊടിലേരി പാലം എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു. കുറുമാത്തൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്ന പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആലക്കോട്, പരിയാരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എളുപ്പത്തില്‍ … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം കപ്പാലത്ത് പുതിയ ഡ്രൈനെജ് നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു

തളിപ്പറമ്പ്: കനത്ത മഴയില്‍ കപ്പാലത്ത് ഷോപ്പുകളില്‍ വെള്ളം കയറുന്നതിനു പരിഹാരം കാണാന്‍ ശ്രമം തുടങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. കടകളില്‍ വെള്ളം കയറുന്നത് തടയാന്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈയിനേജ് സംവിധാനം കാര്യക്ഷമമാക്കാനുള്ള … Read More

അമ്പമ്പമ്പോ–നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിന് 12 ജന.സെക്രട്ടറിമാര്‍-വി.എം.നന്ദകിഷോര്‍ പ്രസിഡന്റ്

നടുവില്‍: നടുവില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിക്ക് 12 ജന.സെക്രട്ടറിമാര്‍. വി.എം.നന്ദകിഷോറാണ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസാണ് പുതിയ ഭാരവാഹികളെ നിയമിച്ച് ഉത്തരവായത്. കെ.എ.സെമീന, സ്റ്റെനില്‍ ജോര്‍ജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ശില്‍പ്പ … Read More

ശങ്കര്‍ അസോസിയേറ്റിസ് മൂന്നാം തലമുറയിലേക്ക്-

കണ്ണൂര്‍: ശങ്കര്‍ അസോസിയേറ്റ്‌സ് മൂന്നാം തലമുറയിലേക്ക്. മലബാറിലെ പ്രമുഖ കരാറുകാരനായിരുന്ന വി.പി ശങ്കരന്‍ നമ്പ്യാര്‍ 1935 ല്‍ ആരംഭിച്ച ശങ്കര്‍ അസോസിയേറ്റ്‌സ് എന്ന നിര്‍മ്മാണ കമ്പനി നിരവധി റോഡുകളും, പാലങ്ങളും നിര്‍മ്മിച്ചു. 1952ല്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അധീനതയില്‍ നിര്‍മ്മിച്ച തലശ്ശേരി സെയ്താര്‍ … Read More

എസ് ഐ യെ കയ്യേറ്റം ചെയ്ത പതിനൊന്നു പ്രതികള്‍ റിമാന്റില്‍.

ഇരിട്ടി: മുഴക്കുന്ന് എസ് ഐയെ കൃത്യനിര്‍വഹണത്തിനിടെ കയ്യേറ്റം ചെയ്ത കേസില്‍ പതിനൊന്നു പ്രതികള്‍ റിമാന്റില്‍. ഇക്കഴിഞ്ഞ് പതിനൊന്നിന് എഴരമണിയോടെ തില്ലങ്കേരി മച്ചുര്‍ മലയില്‍ വെച്ചാണ് മുഴക്കുന്ന് പ്രൊബേഷണറി എസ്.ഐയായ അന്‍സാര്‍ അക്രമത്തിനിരയായത്. അക്രമത്തില്‍ പരുക്കേറ്റ എസ് ഐ ചികിത്സ തേടുകയുമുണ്ടായി. മച്ചൂര്‍മലയിലെ … Read More

ഡി.വൈ.എഫ.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു-

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ ഡി.വൈ.എഫ്.ഐ കൊടിമരവും ബോര്‍ഡുകളും തകര്‍ത്തു. നഗരത്തിനടുത്ത് തളാപ്പ് അമ്പാടിമുക്കില്‍ സി.പി.എം. ലോക്കല്‍ സമ്മേളന പതാകദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ പതാകകള്‍, തോരണങ്ങള്‍, ഡി.വൈ എഫ് ഐ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവയാണ് ഇന്നലെ രാത്രിയോടെ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ സമ്മേളനം … Read More