ഔഷധി- തകര്‍ന്നുവീണ വിജ്ഞാനവ്യാപന കേന്ദ്രം പുനര്‍നിര്‍മ്മാണം തുടങ്ങി-

പരിയാരം: തകര്‍ന്നുവീണ പരിയാരം ഔഷധി വിജ്ഞാനവ്യാപന കേന്ദ്രത്തിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. നാല്‍പ്പത്തിരണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഇവിടെ പാരമ്പര്യരീതിയിലുള്ള തുളസിത്തറ ഉള്‍പ്പെടെ 200 ഇനത്തില്‍പ്പെട്ട ഔഷധ സസ്യങ്ങളാണ് ഉണ്ടായിരുന്നത്. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഔഷധസസ്യങ്ങളേക്കുറിച്ചുള്ള നാട്ടറിവ് സമൂഹത്തിന് പകര്‍ന്നു നല്‍കുക … Read More

കാമ്പസിനകത്ത് ഹോസ്റ്റല്‍ അനുവദിക്കണം-ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ നിവേദനം നല്‍കി.-

പരിയാരം: കാമ്പസിനകത്ത് ഹോസ്റ്റല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഫാര്‍മസി കോളേജ് വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ.ഫാര്‍മസി കോളേജിലെ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് നിവേദനം നല്‍കിയത്. കണ്ണൂര്‍ ജില്ലക്ക് പുറത്തുള്ള ഇവര്‍ മെഡിക്കല്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു–നിര്‍മ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കവാടത്തിന്റെ തൂണ്‍ തകര്‍ന്നു. ഇടതുഭാഗത്തെ തൂണിന്റെ അടിഭാഗത്ത് പ്രത്യക്ഷപ്പെട്ട വിള്ളലിന്റെ വ്യാപ്തി ദിവസംതോറും വര്‍ദ്ധിച്ചുവരികയാണ്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഉടനെ ചെറിയതോതില്‍ പ്രത്യക്ഷപ്പെട്ട വിള്ളല്‍ കഴിഞ്ഞ വര്‍ഷം സിമന്റ് കൊണ്ട് അടച്ചിരുന്നുവെങ്കിലും ദിവസം കഴിയുന്തോറും വിള്ളല്‍ വര്‍ദ്ധിച്ചുവരുന്നത് … Read More

സി.പി.ദാമോദരന്‍ പുരസ്‌ക്കാരം ഐ.വി.ശിവരാമന്-അനുസ്മരണ സമ്മേളനം 24 ന്

പരിയാരം: കേരള ഫുഡ് ഹൗസ ആന്റ് കാറ്ററിംഗ് സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സി.പി.ദാമോദരന്‍ പുരസ്‌ക്കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും 24 ന് വൈകുന്നേരം 3.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കേരള … Read More

മെഡിക്കല്‍ കോളേജിലെ മോഷണം-കള്ളന് കപ്പലില്‍ സുഖവാസം-സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പണി പവനായിക്ക് പഠിക്കല്‍-

പരിയാരം: നാടോടിക്കാറ്റ് സിനിമയിലെ പവനായി ശവമായി എന്ന് പറഞ്ഞതുപോലെയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ലാവിഞ്ചോ സ്‌കോപ്പി ഉപകരണം മോഷ്ടിച്ച പ്രതിയെ കണ്ടെത്തല്‍. ജൂണ്‍ 7 ന് മെഡിക്കല്‍ കോളേജ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കാണാതായ വീഡിയോ ലാവിഞ്ചോ സ്‌കോപ്പി എന്ന ഉപകരണം … Read More

ജോണ്‍ കുടുങ്ങി-5000 പോയി-നാണക്കേട് ബാക്കി-

തളിപ്പറമ്പ്: പൊതുസ്ഥലത്തും റോഡരികിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുകയാണ് ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്തു പരിധിയിലെ അതിരുകുന്ന് വിമലശേരി റോഡരികില്‍ ഗാര്‍ഹിക മാലിന്യം തള്ളിയ വ്യക്തിക്കെതിരെ 5000 രുപ പിഴ ചുമത്തി. ഇന്നലെ രാവിലെ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടതിനെ തുടര്‍ന്ന് … Read More

സ്വകാര്യ പ്രാക്ടീസ് നിരോധനം– നടപ്പിലാക്കാന്‍ നിയമപരമായ തടസങ്ങളെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

പരിയാരം: സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രാവര്‍ത്തികമാനിടയില്ലെന്ന് സൂചന. കഴിഞ്ഞ ഒന്‍പതിനാണ് മെഡിക്കല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കിയ ഉത്തരവ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പുറപ്പെടുവിച്ചത്. 2011 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഇത് പ്രകാരം കേരളത്തിലെ എല്ലാ … Read More

ഡെയിഞ്ചര്‍ ഡിവൈഡേഴ്‌സ് കണ്ണൂര്‍ യാത്രികരെ ഭയപ്പെടുത്തുന്നു-

കണ്ണൂര്‍: പുതിയതെരു മുതല്‍ കാല്‍ടെക്‌സ് വരെയുള്ള ദേശീയപാതയിലെ ഡെയിഞ്ചര്‍ ഡിവൈഡറുകള്‍ യാത്രക്കാര്‍ക്ക് വന്‍ഭീഷണിയാവുന്നു. ഇതുവഴി രാത്രികാലങ്ങളില്‍ യാത്രചെയ്യുന്നവരുടെ ശ്രദ്ധ ഒരു നിമിഷം പാളിയാല്‍ പണി തൊട്ടടുത്ത് നിന്നു തന്നെ ഡിവൈഡറിന്റെ രൂപത്തിലെത്തും. ഡിവൈഡര്‍ സ്ഥാപിച്ചതുമുതല്‍ ഈ ഭാഗത്ത് നടന്ന അപകടങ്ങള്‍ക്ക് കയ്യും … Read More

തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ ഓഫീസില്‍ കെട്ടിക്കിടക്കുന്നത് 8000 ടെസ്റ്റിങ്ങ് അപേക്ഷകള്‍-പരാതിയുമായി അപേക്ഷകര്‍-

തളിപ്പറമ്പ്: തളിപ്പറമ്പ് ജോ.ആര്‍.ടി.ഒ പരിധിയില്‍ ഡ്രൈവിംഗ് പരിശീലനത്തിന്റെ 8000 ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി. ഒന്നാംഘട്ട കോവിഡ് ബാധക്ക് ശേഷം ജൂലായ് 19 നാണ് ടെസ്റ്റ് പുനരാരംഭിച്ചത്. രണ്ട് എം.വി.ഐമാരും മൂന്ന് എ.എം.വി.ഐമാരുമുള്ള കണ്ണൂര്‍, തലശേരി ഓഫീസുകള്‍ക്ക് കീഴില്‍ പ്രതിദിനം 120 ടെസ്റ്റുകള്‍ … Read More

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസ് പിടിയില്‍–

തളിപ്പറമ്പ്: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ (Methelyn Dioxy Methaphitamin) കൈവശം വച്ച കുറ്റത്തിന് കുപ്പം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുപ്പം മുക്കുന്നിലെ പുന്നക്കന്‍ വീട്ടില്‍ ടി.കെ.അബ്ദുള്‍ നാസറിന്റെ പി.നദീര്‍ എന്നയാളെയാണ് അതിസാഹസികമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സഹിതം ആടിക്കുംപാറയില്‍ വെച്ച് തളിപ്പറമ്പ് … Read More