ആസാദി കാ അമൃത് മഹോത്സവ്-ജില്ലാ തല ഉദ്ഘാടനം ജനുവരി 18-ന് പയ്യന്നൂരില്‍; സംഘാടക സമിതി രൂപീകരിച്ചു

പയ്യന്നൂര്‍: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലാതല ഉദ്ഘാടനം സ്വാതന്ത്ര്യസമര ഭൂമികയായ പയ്യന്നൂരില്‍ ജനുവരി 18-ന് വിവിധ പരിപാടികളോടെ നടത്തും. തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് … Read More

30 ദിവസം ഇനി കളരിപ്പയറ്റ് പരിശീലിക്കാം-

നടുവില്‍: നടുവില്‍ ഗ്രാമ പഞ്ചായത്ത് കായിക വികസന പദ്ധതി 2021-22 ന്റെ ഭാഗമായി കളരിപ്പയറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 10 ന് തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം രണ്ടിന് നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍ … Read More

ഇ.സി.മല്ലിക-സത്യ-മല്ലികയായി–നൗഷാദിന് പണവും രേഖകളും തിരിച്ചുകിട്ടി

തളിപ്പറമ്പ്: വീണുകിട്ടിയ പണവും എ.ടി.എം.കാര്‍ഡും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചുനല്‍കി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.സി.മല്ലികയ്ക്ക് ഇന്നലെ വൈകുന്നേരമാണ് അമ്മാനപ്പാറയില്‍ റോഡരികില്‍ നിന്നും പേഴ്‌സ് വീണുകിട്ടിയത്. ആറായിരത്തോളം രൂപയും എ.ടി.എം.കാര്‍ഡും ആധാര്‍കാര്‍ഡും മറ്റുമാണ് അതിനകത്തുണ്ടായിരുന്നത്. പേഴ്‌സിലെ വിസിറ്റിങ്ങ് … Read More

മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി-

കേളകം: മധ്യവയസ്‌കനെ പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറളം ഫാമിലെ താമസക്കാരനായ തോന്നിക്കുടി സുധാകരനെയാണ് (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടരയോടെ കേളകം വില്ലേജ് ഓഫീസിനു അടുത്തായി ബാവലി പുഴക്കരയിലെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. സ്ഥലമുടമ തോട്ടത്തില്‍ എത്തിയപ്പോഴാണ് … Read More

ഓട്ടോയിടിച്ച് പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

  പയ്യന്നൂര്‍: ഓട്ടോറിക്ഷ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ  ഡ്രൈവര്‍  മരിച്ചു. പയ്യന്നൂര്‍ കണ്ടോത്ത് പാട്യത്തെ കെ.വി.സുനീഷ് (40) ആണ് മരിച്ചത്. കഴിഞ്ഞ 6 ന് രാത്രി 9 മണിയോടെ പെരുമ്പ ബൈപ്പാസ് ജംഗ്ഷനിലായിരുന്നു അപകടം. പെരുമ്പയില്‍ ഗുഡ്‌സ് … Read More

ലഹരിക്കെതിരെ വാര്‍ഡു തലങ്ങളില്‍ ജാഗ്രത സമിതികള്‍ സജീവമാക്കണം: വിസ്ഡം യൂത്ത്

തളിപ്പറമ്പ: വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ വാര്‍ഡു തലങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപികരിക്കുകയും ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിയമപാലകര്‍ തയ്യാറാവണമെന്നും വിസ്ഡം യൂത്ത് തളിപ്പറമ്പില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധസംഗമം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, … Read More

എല്ലാം ശരിയാവും— ജനുവരി-10 തിങ്കളാഴ്ച്ച മുതല്‍ തളിപ്പറമ്പില്‍-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അനധികൃത കയ്യേറ്റങ്ങളും പാര്‍ക്കിങ്ങും നിയന്ത്രിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സി ഇന്ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ വിളിച്ചുചേര്‍ത്ത വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. മെയിന്‍ റോഡിലും ദേശീയപാതയിലും കയ്യേറ്റങ്ങള്‍ കര്‍ശനമായി തന്നെ തടയും. കുപ്പം പാലത്തിന് സമീപം … Read More

ഒറ്റയാന്‍ കാട്ടുപന്നിയുടെ ഒളിയാക്രമണം-യുവാവിന് പരിക്കേറ്റു-

പരിയാരം: ഒറ്റയാന്‍ കാട്ടുപന്നിയുടെ ആക്രമത്തില്‍ മല്‍സ്യ തൊഴിലാളിക്ക് മാരകമായി പരിക്കേറ്റു. ചെറുതാഴം മണ്ടൂര്‍ കോടിത്തായലിലെ ജോണ്‍സണ്‍ മണിയന്‍(50)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ജോണ്‍സണും മറ്റ് നാലുപേരും ചേര്‍ന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് പോകവെ പെട്ടെന്ന് കാട്ടുപന്നി കടന്നാക്രമിക്കുകയായിരുന്നു. ചിതറിയോടുന്നതിനിടയില്‍ … Read More

നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തുചേരുന്നു-

112 പേരില്‍ 75 പേര്‍ പരിപാടിക്കെത്തുമെന്ന് ഭാരവാഹികള്‍ പരിയാരം പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു- പരിയാരം: നാല്‍പ്പത്തിരണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും സതീര്‍ത്ഥ്യര്‍ ഒത്തുചേരുന്നു. കൊട്ടില ഗവ.ഹൈസ്‌ക്കൂളിലെ 1979-80 ബാച്ച് എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളാണ് ഒരുമ-80 എന്ന പേരില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌നേഹസംഗമം-2022 … Read More

കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കരുത്; 

കണ്ണൂര്‍: കെ എസ് ഇ ബിയുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്‍കാന്‍ ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു. അനുമതി നേടാത്തവര്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ കര്‍ശനമാക്കും. ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി തിരിച്ചുകയറി അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് … Read More