കെ.എല്‍.ജി.എസ്.എ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷികസമ്മേളനം നാളെ തളിപ്പറമ്പില്‍.

തളിപ്പറമ്പ്; കേരളാ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് സ്റ്റാഫ് അസോസിയേഷന്‍(കെ.എല്‍.ജി.എസ്.എ) കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ വാര്‍ഷിക സമ്മേളനം നാളെ(ഡിസംബര്‍-18) രാവിലെ 10 ന് ചിറവക്ക് മൊട്ടമ്മല്‍ മാളില്‍ നടക്കും. രമേഷ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടെറി പി.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി … Read More

മൂത്തേടത്ത് എച്ച്.എസ്.എസും സ്റ്റുഡന്റ് പോലീസ് പദ്ധതിയില്‍

തിരുവനന്തപുരം: തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ സ്റ്റുഡന്റ്‌പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കും. 2024-24 അധ്യയന വര്‍ഷത്തിലാണ് മൂത്തേടത്ത് എച്ച്.എസ്.എസിനെ ഉള്‍പ്പെടുത്തി  ഉത്തരവ് പുറപ്പെടുവിച്ചത്.  പുതുതായി 70 (51+19) സ്‌കൂളുകളില്‍ക്കൂടി പദ്ധതി ആരംഭിക്കുന്നതിനുള്ള മേല്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷ … Read More

കൂവേരിയില്‍ നാല് ശീട്ടുകളിക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: കൂവേരിയില്‍ നാലംഗ ശീട്ടുകളി സംഘം പിടിയില്‍. കൂവേരി കൈപ്പള്ളില്‍ വീട്ടില്‍ കെ.എസ്.ജോസഫ്(56), ഇപ്പോള്‍ പന്നിയൂരില്‍ താമസിക്കുന്ന ബക്കളത്തെ കൊട്ടില്‍തൊടി വീട്ടില്‍ കെ.ടി.ഷാജി(48), പന്നിയൂര്‍ കാരന്താറ്റില്‍ വീട്ടില്‍ ടി.വി.മനോഹരന്‍(50), പന്നിയൂര്‍ മീത്തലെപുരയില്‍ വീട്ടില്‍ എം.പി.കുമാരന്‍(50) എന്നിവരെയാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ … Read More

ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു, പയ്യാമ്പലം അക്വാമറൈന്‍ ഫ്‌ളാറ്റിലാണ് സംഭവം.

കണ്ണൂര്‍: ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പയ്യാമ്പലത്തെ അക്വാ മറൈന്‍ ഫ്‌ളാറ്റിലെ താമസക്കാരനായ ഡോ. ആഷിഷ് ബെന്‍സിനാണ്(40)പരിക്കേറ്റത്. 12 ന് രാത്രി 10 മണിക്കായിരുന്നു സംഭവം. സംഭവത്തില്‍ ബെന്നി … Read More

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് കേരളത്തിന്റെ നടുവൊടിക്കും: കെ.എസ്.റിയാസ്

തളിപ്പറമ്പ്: കേരള വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കിയ ചാര്‍ജ് വര്‍ദ്ധന ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെയും ജീവിതത്തെയും ബാധിക്കും ദേഷകരമായി ബാധിക്കുമെന്ന് തളിപ്പറമ്പ് മര്‍ച്ന്റ്‌സ് അസോസാസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭക്ഷണം-വൈദ്യുതി-പാര്‍പ്പിടം-ഉപജീവനം എന്നീ മേഖലകളില്‍ സര്‍ക്കാറുകള്‍ മത്സരിച്ച് ആനുകൂല്യം നല്‍കുമ്പോള്‍ കേരളത്തിലെ … Read More

ചിറവക്കിലെ ഓട്ടോ പാര്‍ക്കിംഗ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം.

തളിപ്പറമ്പ്: ചിറവക്കിലെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. പുതിയതായി സ്ഥാപിച്ച ബസ്റ്റോപ്പിനും സമീപത്തുള്ള കടകളിലേക്കും കയറുന്നതിന് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവിലുള്ള 15 ഓട്ടോറിക്ഷകളില്‍ 8 എണ്ണം നിലവിലെ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്നതിനും ബാക്കിവരുന്ന 7 എണ്ണം ലൂര്‍ദ്ദ് ഹോസ്പിറ്റലിന്റെ … Read More

കുളപ്പുറത്തെ വ്യാജ ചികിത്സ കേന്ദ്രത്തിനെതിരെ നടപടി എടുക്കണം: പുരോഗമന കലാസാഹിത്യ സംഘം

പരിയാരം:ചികിത്സാകേന്ദ്രത്തിന്റെ മറവില്‍ പിലാത്തറ കുളപ്പുറത്ത് നടക്കുന്ന അന്ധവിശ്വാസ-അനാചാര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മാടായി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കപട ചികിത്സയും ആഭിചാര ക്രിയകളും നടത്തുന്ന സംഘങ്ങള്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. ആത്മീയതയെ … Read More

ഭാര്യക്ക് ശാരീരിക മാനസിക പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും എതിരെ കേസ്.

തളിപ്പറമ്പ്: ഭാര്യക്ക് കൂടെ ജോലിചെയ്യുന്നവരുമായി അവിഹിതബന്ധം ആരോപിച്ച് പീഡിപ്പിക്കുകയും മക്കള്‍ക്കും ഭാര്യക്കും ചെലവിന് നല്‍കാതിരിക്കുകയും വിവാഹവേളയില്‍ ഉണ്ടായിരുന്ന 21 പവന്‍ സ്വര്‍ണ്ണം വിറ്റ്‌നശിപ്പിക്കുകയും ചെയ്തതിന് ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും പേരില്‍ തളിപ്പറമ്പ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. മുയ്യം അടുക്കത്തെ പി.വി.ഷബിന്‍, … Read More

ഉല്‍സവ സീസണുകളിലെ അനിധികൃത കച്ചവടത്തിനെതിരെ വ്യാപാരികള്‍.

തളിപ്പറമ്പ്: ഉല്‍സവ സീസണുകളിലെ സമാന്തര അനധികൃത കച്ചവടങ്ങള്‍ അവസാനിപ്പിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ എല്ലാവിധ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് നല്ലനിലയില്‍ വ്യാപാരം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സനും സെക്രട്ടെറിക്കും നിവേദനം നല്‍കി. കൃസ്തുമസ്-ന്യൂഇയര്‍ … Read More

സംസ്ഥാനത്ത് എവിടെയും ഇനി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

കൊച്ചി: സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. ഇതോടെ സംസ്ഥാനത്ത് എവിടെയെങ്കിലും മേല്‍വിലാസം ഉണ്ടെങ്കില്‍ ഏത് ആര്‍ടി ഓഫീസിന് കീഴിലും വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ … Read More