ഓണ്‍ലൈന്‍ ട്രേഡിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ കണ്ണികളായ കുടക് സ്വദേശികളെ പിടികൂടി കണ്ണൂര്‍ റൂറല്‍ പോലീസ്.

പരിയാരം:: റൂറല്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാളിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് … Read More

അശാസ്ത്രീയ നിര്‍മ്മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു.

തളിപ്പറമ്പ്: കുതിരവട്ടം ഓവുചാലിന്റെ അശാസ്ത്രീയ നിര്‍മ്മാണം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്ന് രാവിലെ നടന്ന അറ്റകുറ്റപ്പണികളാണ് ബ്രാഞ്ച് സെക്രട്ടെറി എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, ടി.പത്മനാഭന്‍, ടി.മധുസൂതനന്‍ എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞത്. അശാസ്ത്രീയമായ നിര്‍മ്മാണം അനുവദിക്കില്ലെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. ഓവുചാലിന്റെ അശാസ്ത്രീയ നിര്‍മ്മാണത്തെക്കുറിച്ച് … Read More

കൃമികടിക്കാരന് ആറ് വര്‍ഷം കഠിനതടവും അരലക്ഷം പിഴയും.

തളിപ്പറമ്പ്: ബസില്‍ ഉമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന 13 കാരിക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചുകൊടുത്ത കന്യാകുമാരി സ്വദേശിക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാര്‍ത്താണ്ഡം പുത്തൂര്‍ തൃക്കണങ്കോട് സ്വദേശിയും ഇപ്പോള്‍ കൂവേരി ശ്രീമാന്യമംഗലത്ത് താമസക്കാരനുമായ എം.ആന്റണി(65)നെയാണ് തളിപ്പറമ്പ് അതിവേഗ … Read More

മന്ത്രിയെ ആക്രമിച്ച കേസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആക്രമിച്ചു എന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ പി സി സി മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ … Read More

യുവതിയെ കാണാതായി-പോലീസ് കേസെടുത്തു.

ചെറുപുഴ: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ചെറുപുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മീന്തുള്ളിയിലെ കെ.വി.ജോസഫിന്റെ മകള്‍ കണിയാമ്പറമ്പില്‍ വീട്ടില്‍ ജോസ്‌നയെയാണ്(29) കാണാതായത്. ഇന്നലെ രാവിലെ 10.30 ന് പി.എസ്.സിപരീക്ഷയെഴുതാന്‍ പോയ ജോസ്‌ന പയ്യന്നൂരില്‍ എത്തിയശേഷം ഇടവരമ്പ് എല്‍.പി സ്‌ക്കൂളിലേക്ക് പോകുകയാണെന്ന് വീട്ടില്‍ … Read More

മഹേശ്വരന്‍ മാസ്റ്ററുടെ പുസ്തകം കണ്ടും തൊട്ടറിഞ്ഞും പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌ക്കൂളിലെ പഴയകാല അധ്യാപകരെയും അനധ്യാപകരെയും സഹപ്രവര്‍ത്തകരെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്ന കണ്ടും; തൊട്ടറിഞ്ഞും എന്ന വി.പി.മഹേശ്വരന്‍ മാസ്റ്റര്‍ എഴുതിയ പുസ്തകം ചെറുകഥാകൃത്ത് ടി.പത്മനാഭന്‍ പ്രകാശനം ചെയതു. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ ഏറ്റുവാങ്ങി. ജില്ലാ ജഡ്ജി കെ.സോമന്‍ അധ്യക്ഷത വഹിച്ചു. … Read More

തൊഴില്‍മേള കണക്ട്-2024 സംഘടിപ്പിച്ചു, കല്ലീങ്കീല്‍ മേള ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്റെയും തളിപറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെയും ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ്-പയ്യന്നൂര്‍ ക്ലസ്റ്റര്‍ തല തൊഴില്‍മേള കണക്ട് 2024 ഇന്ന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തൊഴില്‍ മേള … Read More

ആംബുലന്‍സ് ഓണെഴ്‌സ് & ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (എ.ഒ.ഡി.എ) നിവേദനം നല്‍കി

കണ്ണൂര്‍: വേളാപുരം മുതല്‍ പുതിയതെരുവരെയുള്ള നാഷണല്‍ ഹൈവേ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനെതിരെ ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. റോഡില്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ നിലവിലെ റോഡ് യാത്രക്കാര്‍ക്ക് ഭീഷണിയായിട്ട് മാസങ്ങളായി. റോഡിലെ കുഴികളും പാച്ച് വര്‍ക്ക് നടത്തിയ ഭാഗത്തെ കട്ടിങ്ങും അത്യാഹിത രോഗികളുടെ … Read More

മെഡിക്കല്‍ കോളേജ് ബസ്‌സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പിന് സമീപമുള്ള കടകളില്‍ ഫ്രൂട്ട്‌സിന് അന്യായവില ഈടാക്കുന്നതായി പരാതി ഉയരുന്നു. മെഡിക്കല്‍ കോളേജുകളിലേക്ക് രോഗികളെ കാണാന്‍ പോകുന്നവരാണ് പ്രധാനമായും ഇവരുടെ ചൂഷണത്തിന് ഇരയാകുന്നത്. സാധാരണ വില വിപണിയേക്കാള്‍ പത്തും, ഇരുപതും അധിലധികവുമാണ് ഒരു … Read More

വീണ്ടും ടീം റിയാസ്-വി.താജുദ്ദീന്‍ ജന.സെക്രട്ടെറി. ടി.ജയരാജ് ട്രഷറര്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റായി വന്‍വിജയം നേടിയ കെ.എസ്.റിയാസിന്റെ നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റിലെ സഹഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു. കഴിഞ്ഞ 10 വര്‍ഷമായി തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്ന ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ് … Read More