പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ വെറുതെ വിട്ടു.

തളിപ്പറമ്പ്: പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ തളിപ്പറമ്പ് കോടതി വെറുതെ വിട്ടു. 2014 ലെ ലോകസഭ തരെഞ്ഞെടുപ്പ് ദിവസം വൈകുന്നേരം പന്നിയൂര്‍ പള്ളിവയല്‍ ഗവ:എല്‍ പി സ്‌കൂളിനു മുന്നില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് കൂട്ടംകൂടി … Read More

മാപ്പാക്കണം സാര്‍ ഇനി ചെയ്യൂല്ല–തട്ടുകടക്കാരന്‍ തളിപ്പറമ്പ് നഗരസഭക്ക് മാപ്പപേക്ഷ നല്‍കി.

തളിപ്പറമ്പ്: മാപ്പാക്കണം സാര്‍, ഇനി ചെയ്യൂല്ല. ഇന്നലെ മാലിന്യം നിക്ഷേപിക്കുന്നതിനിടയില്‍ തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താര്‍ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പിടികൂടിയ തട്ടുകടക്കാരനാണ് സര്‍വാപരാധം പൊറുക്കണമെന്ന മാപ്പപേക്ഷ നല്‍കിയത്. ഇതോടെ പിഴശിക്ഷ 2000 ല്‍ ഒതുക്കാന്‍ തീരുമാനിച്ചിരിക്കയാണ് നഗരസഭ. പൂലംഗലം സ്വദേശിയായ … Read More

മുളങ്ങേശ്വരം ശിവക്ഷേത്ര സംരക്ഷണസമിതി-വിനോദ് തലോറ പ്രസിഡന്റ്, വി.വി.ബാലചന്ദ്രന്‍ സെക്രട്ടറി.

തളിപ്പറമ്പ്: കേരള ക്ഷേത്രസംരക്ഷണ സമിതി ദേവസ്വം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗം സംസ്ഥാന സംഘടനാ സെക്രട്ടറി മോഹന്‍ജി നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിനോദ് തലോറ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.വി.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. 2022-23 … Read More

ഗോള്‍ഡന്‍ ഡ്രീംസ് ജേസീസ് സ്ഥാനാരോഹണം –മൂന്നാറില്‍ നടന്നു.

  തളിപ്പറമ്പ്: തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ് ജേസീസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മൂന്നാറില്‍ നടന്നു. ജേസിസ് സോണ്‍ 20 ന്റെ പ്രസിഡണ്ട് ജോബിന്‍ കുര്യാക്കോസ് കേക്ക് മുറിച്ചു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സോണ്‍ 19 ന്റെ പ്രസിഡണ്ട് ടി.കെ.സമീര്‍ … Read More

തളിപ്പറമ്പ് നഗരസഭ-അള്ളാംകുളം വാര്‍ഡ് വാര്‍ഡ്‌സഭ ചേര്‍ന്നു.

  തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ വാര്‍ഡ് സഭകള്‍ ആരംഭിച്ചു. 12-ാം വാര്‍ഡായ അള്ളാംകുളത്തെ വാര്‍ഡ്‌സഭ ഫാറൂഖ് നഗര്‍ അംഗന്‍വാടിയില്‍ ചെര്‍ന്നു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ്, നഗരസഭാ ഉദ്യോഗസ്ഥ … Read More

വൈദ്യുതികട്ടും വോള്‍ട്ടേജ് ക്ഷാമവും- പ്രതിഷേധവുമായി നാട്ടുകാര്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി.

  തളിപ്പറമ്പ്: വോള്‍ട്ടേജ് ക്ഷാമത്തിന് പുറമെ നിരന്തര കറന്റ് കട്ടും, പ്രതിഷേധവുമായി നാട്ടുകാര്‍. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് ബ്‌ളാത്തൂരിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കരിമ്പം വൈദ്യുതി സെക്ഷന്‍ ഓഫീസിലെത്തി പ്രതിഷേധിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പരിസരത്തും ഹിലാല്‍ നഗര്‍ ഗവണ്‍മെന്റ് താലൂക്ക്ആശുപത്രി … Read More

മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തത്-കെ.വി.ഗോവിന്ദന്‍.

മാതമംഗലം: മുരിക്കാല്‍ കൃഷ്ണന്‍ നായര്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ഗോവിന്ദന്‍. മാതമംഗലം റബ്ബര്‍ ഉല്‍പാദകസംഘം സ്ഥാപകനും പ്രമുഖ കര്‍ഷകനുമായ മുരിക്കാല്‍ കൃഷ്ണന്‍നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ മാതമംഗലം വ്യാപാരഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി … Read More

മിച്ചഭൂമി അളന്നുനല്‍കല്‍ സര്‍വേ-ഏപ്രില്‍ 18 ന് ആരംഭിക്കും

കടന്നപ്പള്ളി: കടന്നപ്പള്ളി, പാണപ്പുഴ വില്ലേജുകളിലെ മിച്ചഭൂമി എത്രയും പെട്ടെന്ന് ഗുണഭോക്താക്കള്‍ക്ക് അളന്ന് നല്‍കും. ഇതിനായി താലൂക്ക് തലത്തില്‍ പ്രത്യേക സര്‍വേ ടീമുകള്‍ രൂപീകരിച്ചു. സര്‍വേടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യുന്നതിന് ഓരോ സര്‍വേ നമ്പറിലും ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെ പ്രതിനിധികളെ … Read More

ഭിന്നശേഷിയുള്ള യുവാവിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്.

മാതമംഗലം: എരമംകടയക്കരയിലെ ഭിന്നശേഷിക്കാരനായ യുവാവിന് മാതമംഗലം കൂട്ടായ്മയുടെ കൈത്താങ്ങ്. കടയക്കരയിലെ കെ.പി. അനീഷിനാണ് ചികിത്സാസഹായം നല്‍കിയത്. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന അനീഷ് ചെറുപ്പം മുതല്‍ പലവിധ രോഗങ്ങളുടെ പിടിയിലാണ്. മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കും ഓരോ മാസവും വലിയ തുക … Read More

കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണം-സി.പി.ഐ മൊറാഴ ബ്രാഞ്ച് സമ്മേളനം-

മോറാഴ: ചെറുകുന്ന്തറ-ഒഴക്രോം-തളിപ്പറമ്പ് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്ന് സി.പി.ഐ മോറാഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗം ഒറക്കന്‍ കുഞ്ഞമ്പു രക്തപതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സംസ്ഥാന കൗണ്‍സിലംഗം സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മുണ്ട രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. … Read More