തുടര്‍ച്ചയായി 24 വര്‍ഷവും ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ഒരുക്കി പരിയാരം എസ്.വൈ.എസ്.സാന്ത്വന കേന്ദ്രം

പരിയാരം: പരിശുദ്ധ റമളാനില്‍ തുടര്‍ച്ചയായി 24-ാം വര്‍ഷവും ഇഫ്താര്‍ സംഗമം ഒരുക്കി പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രം. അല്‍മഖറും എസ്.വൈ.എസ് സാന്ത്വനവും സംയുക്തമായാണ് നോമ്പ്തുറയും അത്താഴവും വിതരണം ചെയ്യുന്നത്. പരിയാരം മെഡിക്കല്‍ കോളേജിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ … Read More

മണല്‍കടത്ത് ലോറിയെ പോലീസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

പഴയങ്ങാടി: മണല്‍കടത്ത് ലോറിയെ പോലീസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തിലാണ് പോലീസ് സാഹസികമായി മണല്‍ ലോറി പിടികൂടിയത്. മാട്ടൂല്‍ സൗത്ത് ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപത്തെ ഇ.ടി.പി ഹൗസില്‍ ഇ.ടി.പി യൂനുസ്(44)നെയാണ് അറസ്റ്റ് … Read More

കാഴ്ച്ചകാണാന്‍ നടപ്പാതയും കണ്ണാടിപ്പാലവും–വെള്ളിക്കീല്‍ ഇനി വേറെലെവല്‍

തളിപ്പറമ്പ്: വാക്കിംഗ് വേ ടൂറിസവും സാഹസികടൂറിസവും സംയോജിപ്പിച്ച് വടക്കേമലബാറിന്റെ ടൂറിസം ഹബ്ബാകാനൊരുങ്ങി വെള്ളിക്കീല്‍. തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കാനദ്ദേശിക്കുന്ന പ്രധാന വിനോദസഞ്ചാര പദ്ധതിപ്രദേശമായ വെള്ളിക്കീല്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഇന്ന് രാവിലെ സന്ദര്‍ശിച്ചു. കുട്ടഞ്ചേരിയില്‍ നിന്ന് തുടങ്ങി വെള്ളിക്കീല്‍ പാര്‍ക്ക് വരെ നാലര … Read More

വീണ്ടും ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം-44 പേര്‍ കൊല്ലപ്പെട്ടു.

ജെറുസലേം: ഗാസയില്‍ വ്യോമാക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19-നു വെടി നിര്‍ത്തല്‍ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ കുട്ടികളടക്കം … Read More

മയക്കുമരുന്ന്-പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം, നാലുപേര്‍ അറസ്റ്റില്‍.

എടക്കാട്: മയക്കുമരുന്ന് കേസില്‍ പോലീസ് പിടികൂടിയ സംഭവത്തില്‍ വിവരം നല്‍കിയതായി ആരോപിച്ച് യുവാവിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. എടക്കാട് കുറ്റിക്കകം വലിയപുനത്തില്‍ വി.പി.റൈസലിനെ(22) മാര്‍ച്ച് 15 ന് ഈ സംഘം രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണിവരെ തടങ്കലില്‍ വെച്ച് … Read More

മയ്യിലില്‍ സംഘര്‍ഷ ശ്രമം-കാറില്‍ നിന്ന് സ്‌ഫോടകവസ്തു പിടികൂടി- മൂന്നുപേര്‍ അറസ്റ്റില്‍.

മയ്യില്‍: കോളേജ് പരിസരത്ത് കാറില്‍ സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം അറസ്റ്റില്‍. പാവന്നൂര്‍മൊട്ട എട്ടേയാറിലെ ചന്ദനപ്പുറത്ത് വീട്ടില്‍ വേലായുധന്റെ മകന്‍ സി.പി.സുദര്‍ശന്‍(25), ചെറുപഴശ്ശി തായംപൊയിലിലെ രേവതിനിവാസില്‍ ഇ.പി.രമേശന്‍രെ മകന്‍ അഖില്‍ രമേശന്‍(23), എട്ടേയാര്‍ ജാനകി നിവാസില്‍ ശ്രീജയന്റെ മകന്‍ ജിഷ്ണു എസ്.ജയന്‍(23) … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവ്

പരിയാരം : കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ ഒഴിവുകളുണ്ട്. നാഷണല്‍ വണ്‍ ഹെല്‍ത്ത് പ്രോഗ്രാം ഫോര്‍ പ്രിവെന്‍ഷന്‍ ആന്റ് കണ്ട്രോള്‍ ഓഫ് സൂനോസിസ് (NOHPPCZ) പദ്ധതിക്ക് കീഴിലും നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ … Read More

ലോകം ഒരു കുടുംബം-ശ്രീരാമനവമിരഥയാത്രക്ക് നാളെ ചീമേനി അവധൂതാശ്രമത്തില്‍ കണ്ണൂരിലെ ആദ്യ സ്വീകരണം-

കണ്ണൂര്‍: ലോകം ഒരു കുടുംബം എന്ന ഭാരത സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ആരംഭിച്ച മുപ്പത്തിയഞ്ചാമത് വര്‍ഷത്തെ ശ്രീരാമനവമി രഥയാത്രക്ക് നാളെ കണ്ണൂര്‍ ജില്ലയില്‍ സ്വീകരണം നല്‍കും. രാവിലെ ഒന്‍പതിന് ചീമേനി അവധൂതാഷ്രമം ഗുഹാക്ഷേത്രത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്വീകരണം നടക്കുക. ശ്രീരാമദാസ … Read More

വാടകക്വാര്‍ട്ടേഴ്‌സില്‍ എം.ഡി.എം.എ വില്‍പ്പനക്കായി തമ്പടിച്ച മൂന്നംഗസംഘത്തെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഉളിക്കല്‍: വാടകക്വാര്‍ട്ടേഴ്‌സില്‍ എം.ഡി.എം.എ വില്‍പ്പനക്കായി തമ്പടിച്ച മൂന്നംഗസംഘത്തെ ഉളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊടക് അരീക്കാട് സ്വദേശി ബി.ഇ.അബ്ദുള്‍ഹക്കീം(32), നുച്ചിയാട് പൊമ്മാണിച്ചി വീട്ടില്‍ മുബഷീര്‍(31), ധാര്‍വാഡ് ഹൂബ്ലിയിലെ കോമള(32) എന്നിവരാണ് ഇന്നലെ വൈകുന്നേരം പിടിയിലായത്. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് … Read More

ഓസ്‌ട്രേലിയയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം, യുവാവിന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു.

ഉളിക്കല്‍: ഓസ്‌ട്രേലിയയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു. ഉളിക്കല്‍ വയത്തൂരിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.എം.അമലിന്റെ(26) പരാതിയിലാണ് കേസ്. കൊച്ചി കലൂരിലെ മെട്രോപില്ലര്‍ ലെനിന്‍ സെന്റര്‍ ഫൈന്‍ഡ് ഫ്യൂച്ചര്‍ എച്ച.ആര്‍.സൊല്യൂഷന്‍സ് ഉടമ കെ.ഡി.ഷാജിത്തിന്റെ പേരിലാണ് കേസ്. 2023 … Read More