പോലീസ് ഇടപെട്ടു-സമാന്തരബാര്‍ തല്‍ക്കാലം ക്ലോസ്ഡ്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മുന്‍ മോഷ്ടാവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച സമാന്തര ബാര്‍ പോലീസ് കര്‍ശന നടപടികള്‍ ത്വീകരിച്ചതോടെ പൂട്ടി. മാഹിമദ്യം തളിപ്പറമ്പിലെത്തിച്ച് വ്യാപകമായി വില്‍പ്പന നടത്തുന്നത് സംബന്ധിച്ച് ഡിസംബര്‍ നാലിന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെ തളിപ്പറമ്പ് പോലീസ് … Read More

വയോധികയായ അമ്മായിയമ്മക്ക് മര്‍ദ്ദനം മരുമകളുടെയും സഹോദരന്റെയും പേരില്‍ കേസ്.

കണ്ണൂര്‍: മകന്‍ വാങ്ങിവെച്ച സാരി എടുക്കാന്‍ വന്ന അമ്മയെ മകന്റെ ഭാര്യയും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പുഴാതി കൊറ്റാളിയിലെ സൗപര്‍ണ്ണഇകയില്‍ എം.സുലോചനക്കാണ്(72)മര്‍ദ്ദനമേറ്റത്. ഡിസംബര്‍ എട്ടിന് വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. സുലോചനയുടെ മകന്‍ ഷിനില്‍ താമസിക്കുന്ന വീട്ടിലേക്ക് സാരി എടുക്കാന്‍ വന്ന … Read More

സ്ഥാനമൊഴിയണം, ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി കെ.സുധാകരന്‍.

തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കായി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കെ സുധാകരനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സുധാകരന്‍ അതു തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ട്. പുനഃസംഘടനയ്ക്കു വഴിയൊരുക്കുന്നതിനു പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി … Read More

അഡ്വ.ഷെറിമോള്‍ ജോസ് തളിപ്പറമ്പ് അഡീ.ഗവ.പ്ലീഡര്‍.

തളിപ്പറമ്പ്: പ്രമുഖ അഭിഭാഷകയും തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ ഷെറിമോള്‍ ജോസിനെ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീ.ഗവ.പ്ലീഡറായി നിയമിച്ചു. മൂന്നുദിവസം പോക്‌സോ കോടതിയിലും മൂന്നു ദിവസം അഡീ.സെഷന്‍സ് കോടതിയിലുമാണ് ഇവര്‍ ഹാജരാകുക. 2014 മുതലുള്ള കൊലപാതക … Read More

സ്വര്‍ണ്ണവില കൂടി- പവന് ഇന്ന് കൂടിയത് 120 രൂപ- ഒരു പവന് 57,040

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

പിണറായിയിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍.

പിണറായി: വെണ്ടുട്ടായിയില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യാനിരുന്ന പ്രിയദര്‍ശിനി സ്മാരക മന്ദിരവും സി.വി.കുഞ്ഞിക്കണ്ണന്‍ സ്മാരക റീഡിംഗ്റൂം കെട്ടിടവും അടിച്ചു തകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിപിന്‍രാജ്(24)നെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.    

പ്രതിശ്രുത വരനുമായി അഭിപ്രായവ്യത്യാസങ്ങള്‍–19-കാരിയായ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍.

തിരുവനന്തപുരം: നെടുമങ്ങാട് 19-കാരിയായ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. അടുത്തിടെയാണ് നമിതയുടെ വിവാഹം ഉറപ്പിച്ചത്. എന്നാല്‍ പ്രതിശ്രുത … Read More

വൈദ്യുതി നിരക്ക് വര്‍ധന: യൂത്ത് ലീഗ് കുറുമാത്തൂര്‍പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.

കുറുമാത്തൂര്‍: തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേല്‍ വൈദ്യുതി നിരക്ക് വര്‍ധന അടിച്ചേല്‍പിച്ച പിണറായി സര്‍ക്കാറിനെതിരെ പൂവം ടൗണില്‍ കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. … Read More

റോഡ് ഉപയോഗിക്കാന്‍ അനുവദിക്കാത്തതിന് യുവാവിനെ വീട്ടില്‍കയറി മര്‍ദ്ദിച്ചു.

പഴയങ്ങാടി: റോഡ് ഉപയോഗിക്കാന്‍ അനുവദിക്കാത്ത വിരോധത്തിന് യുവാവിനെ വീട്ടില്‍കയറി ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. മുട്ടം അങ്ങാടി സ്വദേശികളായ ഫൈസല്‍, ഗഫൂര്‍, ഖലിസ് എന്നിവരുടെ പേരിലാണ് കേസ്. മുട്ടം വെള്ളച്ചാലിലെ പുതിയ … Read More

തുളുനാട് മാദ്ധ്യമ അവാര്‍ഡ് ഉദിനൂര്‍ സുകുമാരന് സമ്മാനിച്ചു

കാഞ്ഞങ്ങാട്: തുളുനാട് മാസികയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഉദിനൂര്‍ സുകുമാരന് സമ്മാനിച്ചു. കാഞ്ഞങ്ങാട് എം എന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മാദ്ധ്യമ … Read More