രണ്ട് ലിറ്റര്‍ ചാരായം സഹിതം യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ചാരായം സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. 2 ലിറ്റര്‍ ചാരായം കൈവശം വെച്ച് കൈകാര്യം ചെയ്തു വന്ന പാണ്ടിയാം വളപ്പില്‍ വീട്ടില്‍ പി.ഷിബു.(35)നെയാണ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് കെ.കെ.രാജേന്ദ്രനും … Read More

പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണി: മണ്ണന്‍ സുബൈറിന്റെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷനില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തിന് കേസ്. തളിപ്പറമ്പ് മന്നയിലെ മണ്ണന്‍ സൂബൈറിന്റെ പേരിലാണ് കേസ്. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. സീനിയര്‍ സി.പി.ഒ എസ്.കെ.പ്രജീഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പോലീസ് സ്‌റ്റേഷനിലെത്തി … Read More

കോവിലന്‍ പഠനഗ്രൂപ്പ് സുഹൃത് സംഗമം-ഇന്ന്-

കണ്ണൂര്‍: ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന അന്തര്‍ദേശീയ കോവിലന്‍ പഠന ഗ്രൂപ്പിന്റെ സുഹൃത്ത് സമ്മേളനം ജൂണ്‍ 1, 2 തീയതികളില്‍ കണ്ണൂര്‍ മീന്‍കുന്ന് ബീച്ച് ഹൗസില്‍ ചേരുന്നു. ഒന്നാം തീയതി ഉച്ചക്ക് 3 ന് നടക്കുന്ന യോഗത്തില്‍ ഈ വര്‍ഷത്തെ മാതൃഭൂമി … Read More

കേരളാ ബാങ്ക് ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കേരള ബാങ്ക് തളിപ്പറമ്പ് ശാഖയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമം സംഘടിപ്പിച്ചു. തളിപ്പറമ്പ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കില്‍ പത്മനാഭന്‍ സംഗമം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയാ മാനേജര്‍ സി.സുജിത. അദ്ധ്യക്ഷത വഹിച്ചു. വായ്പാ പദ്ധതികള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി.കെ. … Read More

കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തി: ഡി കെ ശിവകുമാര്‍

ബംഗളൂരു: രാജരാജേശ്വര ക്ഷേത്രത്തില്‍ കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ ശത്രുസംഹാര യാഗവും മൃഗബലിയും നടത്തിയെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ലക്ഷ്യമിട്ടാണ് ഇതു നടന്നത്. ഇതിന്റെ ഭാഗമായി 21 ആടുകള്‍, പോത്തുകള്‍ പന്നികള്‍ എന്നിവയെയൊക്കെ ബലി നല്‍കി. ആരാണ് … Read More

മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പൊലീസില്‍ പരാതി. ചലച്ചിത്ര സംവിധായകന്‍ ലൂയിത് കുമാര്‍ ബര്‍മ്മന്‍ ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രാഷ്ട്രപിതാവിനെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്ന് പരാതിയില്‍ പറയുന്നത്. പരാതി പരിശോധിക്കുകയാണെന്ന് … Read More

ധ്യാനത്തിനിടെ കന്യാകുമാരിയില്‍ സൂര്യോദയം ആസ്വദിച്ച് മോദി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയില്‍ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്. തെരക്കേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിരാമമിട്ട് ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരി വിവേകാനന്ദ പാറയില്‍ ധ്യാനം ആരംഭിച്ചത്. 45 മണിക്കൂര്‍ നീളുന്ന … Read More

പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്നും കൂടി അവസരം

ന്യൂഡല്‍ഹി: പാനും ആധാറും തമ്മില്‍ ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഇന്നും കൂടി അവസരം. ഈ മാസം 31നകം പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. അല്ലാത്ത പക്ഷം ബാധകമായ നിരക്കിന്റെ ഇരട്ടി തുക നികുതിയായി കണക്കാക്കുമെന്നും ആദായനികുതി വകുപ്പ് … Read More

ഗാന്ധി ശില്‍പ്പവും ജൈവവൈവിധ്യ ഉദ്യാനവും ഇനി വെള്ളാട് സ്‌കൂളിന് സ്വന്തം-മോഹനന്‍ അളോറ ഇന്ന് വിരമിക്കുന്നു

നടുവില്‍:സ്‌കൂള്‍ മുറ്റത്ത് പുഞ്ചിരിച്ചിരിക്കുന്ന ഗാന്ധി ശില്‍പ്പവും തൊടിയിലെ ജൈവവൈവിധ്യ ഉദ്യാനവും ഓര്‍മകളാക്കി മോഹനന്‍ അളോറ വെള്ളിയാഴ്ച്ച പടിയിറങ്ങുന്നു. വെള്ളാട് ഗവ.യു.പി.സ്‌കൂള്‍ പ്രഥമാധ്യാപകനാണ് ഇദ്ദേഹം. 18-വര്‍ഷം ഇതേ സ്‌കൂളില്‍ അധ്യാപകനായും ഒരു വര്‍ഷം പ്രഥമാധ്യാപകനായും സേവനം ചെയ്തു. അതിനു മുമ്പ് കാസര്‍കോട് ജില്ലയിലെ … Read More

കെ.എസ്.യു 67-ാം ജന്‍മദിനം-ഭക്ഷണ വിതരണം നടത്തി.

തളിപ്പറമ്പ്: കേരള വിദ്യാര്‍ത്ഥി യൂണിയന്റെ 67-ാം ജന്മദിനാഘോഷ ഭാഗമായി കെ എസ് യു തളിപ്പറമ്പ് അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടുവം സ്‌നേഹ നികേതനില്‍ കേക്ക് മുറിച്ചും, ഭക്ഷണം വിതരണം ചെയ്തും സ്‌നേഹവിരുന്ന് ഒരുക്കി. ബ്ലോക്ക് പ്രസിഡന്റ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് … Read More