ഒരു മൂലധനശക്തിക്ക് മുന്നിലും കീഴടങ്ങില്ല; ദൗത്യം തുടരും.

പ്രിയപ്പെട്ട കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ബന്ധുക്കളേ, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടിരിക്കയാണ്. വാര്‍ത്തകളിലെ വാസ്തവങ്ങള്‍ മറയില്ലാതെ എന്ന ഞങ്ങളുടെ ടാഗ്‌ലൈന്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതിന്റെ നേട്ടമെന്നോണം ഒരു ലക്ഷത്തിലേറെ വായനക്കാരുള്ള കേരളത്തിലെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ … Read More

കേന്ദ്ര സര്‍ക്കാറിന്റെ ലഘു സമ്പാദ്യ പദ്ധതി ഏറെ ആകര്‍ഷകം.

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാനം പദ്ധതി(Monthly Income Scheme).നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 … Read More

വെള്ളോറയിലെ എ.ടി.എം കവര്‍ച്ചാശ്രമം: അന്വേഷണം ഊര്‍ജ്ജിതം. കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ ഇടപെടല്‍.

പെരിങ്ങോം: വെള്ളോറയിലെ സൗത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ നിര്‍ണായക ഇടപെടല്‍. മെയ്-23 ന് പുലര്‍ച്ചെ 1.15 നാണ് എ.ടി.എം കവര്‍ച്ചാശ്രമം നടന്നത്. 1.40 നാണ് ഇതേ സംബന്ധിച്ച് ഡെല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചെറുപഴ എസ്.ഐ മനോജിന് … Read More

ബസില്‍ പീഡനം: ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ പ്രകാരം അറസ്റ്റില്‍

പഴയങ്ങാടി: ഓടുന്ന ബസ്സില്‍ വെച്ച് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദ് (34)നെയാണ് പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. … Read More

വ്യാപാരികള്‍ക്ക് പാരവെക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപാരികളുടെ മക്കളെ പഠിപ്പിക്കില്ല: കെ.എസ്.റിയാസ്

തളിപ്പറമ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവ് നല്‍കുന്നതിനു പകരം ഒരു അനുമതിയുമില്ലാതെ അനധികൃത വ്യാപാരം നടത്തുകയാണെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവടക്കം കാറ്റില്‍ പറത്തി അധ്യാപകര്‍ നടത്തുന്ന വ്യാപാരം വ്യാപാരികളെ മാത്രമല്ല സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിലേക്ക് … Read More

കച്ചവടത്തിനു തടസ്സമാവുന്നതിന്റെ പേരില്‍ വഴിയരികിലെ മരം വെട്ടിമാറ്റാനാവില്ല: ഹൈക്കോടതി

കൊച്ചി: കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദേശം നല്‍കി. മരങ്ങള്‍ അപകടകരമായ അവസ്ഥയിലാവുകയും പൊതു സുരക്ഷയ്ക്കു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ … Read More

നടി മീര വാസുദേവ് വിവാഹിതയായി

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിന്‍ പുതിയങ്കമാണ് വരന്‍. കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് … Read More

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും … Read More

എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപം അല്‍ മഖര്‍ നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പരിയാരം സാന്ത്വനം സെന്ററില്‍ നടന്നു. എസ് വൈ എസ് … Read More

കെ.സുജിത് രചിച്ച ജലസ്മാരകം പ്രകാശനം മെയ് 26ന്

പയ്യന്നൂര്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകനും യുവ നോവലിസ്റ്റുമായ കെ.സുജിത്(സുജിത് ഭാസ്‌ക്കര്‍) രചിച്ച നോവല്‍ ജലസ്മാരകം മെയ്-26 ന് ഞായറാഴ്ച്ച പ്രകാശനം ചെയ്യും. പയ്യന്നൂര്‍ ശ്രീവല്‍സം ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ കരിവെള്ളൂര്‍ രാജന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും. ടി.ഐ.മധുസൂതനന്‍ … Read More