എസ് വൈ എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപം അല്‍ മഖര്‍ നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം പരിയാരം സാന്ത്വനം സെന്ററില്‍ നടന്നു.

എസ് വൈ എസ് ജില്ലാ വൈസ്. പ്രസിഡന്റ് ഷാജഹാന്‍ മിസ്ബാഹിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കെ.അബ്ദുറഷീദ് നരിക്കോട്, അബ്ദുള്ളക്കുട്ടി ബാഖവി മഖ്ദൂമി, ബി.എ.അലി മൊഗ്രാല്‍, കെ.പി കമാലുദ്ദീന്‍ മുസ്ലിയാര്‍, സയ്യിദ് സഅദ് തങ്ങള്‍ ഇരിക്കൂര്‍, സയ്യിദ് ജുനൈദ് തങ്ങള്‍ മാട്ടൂല്‍, അബ്ദുറഹ്‌മാന്‍ കല്ലായി, മുനവ്വിര്‍ അമാനി, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, കെ.വി.സമീര്‍ ചെറുകുന്ന്, അബ്ദുല്‍ ജബ്ബാര്‍ ഹാജി, എ.ബി.സി.ബഷീര്‍, മുഹ്യിദ്ധീന്‍ സഖാഫി മുട്ടില്‍ എന്നിവര്‍ സംബന്ധിച്ചു