വീല്‍ ചെയര്‍ സൈക്കിളില്‍ കണ്ണന്റെ യാത്ര മൂകാംബികയിലേക്കാണ്,

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനാണെങ്കിലും വീല്‍ചെയറില്‍ പരസഹായമില്ലാതെ മൂകാംബിക തിരുസന്നിധിയിലേക്കുള്ള യാത്രയിലാണ് അമ്പ തുകാരനായ മലപ്പുറം ജില്ലയിലെ തടപ്പറമ്പ് ചീക്കോട്ട് സ്വാമിയുടെ മകന്‍ കണ്ണന്‍. ഒരുകാലിന്റെ സ്വാധീനക്കുറവ് അവഗണിച്ചാണ് ദേവിയുടെ ദര്‍ശ നപുണ്യംതേടിയുള്ള ഈ സാഹസികയാത്ര. രണ്ടുവീലുള്ള, വീല്‍ചെയര്‍ പോലുള്ള പ്രത്യേക സൈക്കിളില്‍ കൈ … Read More

പതിവു തെറ്റിക്കാതെ 18-ാം വര്‍ഷവും നാരായണന്‍കുട്ടി എത്തി.

  തളിപ്പറമ്പ്: എന്ത് ശാരീരിക അവശതകളുണ്ടെങ്കിലും ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം പി.വി.നാരായണന്‍കുട്ടി തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തും, ഇത് തുടര്‍ച്ചയായി 18-ാം വര്‍ഷമാണ് ഗാന്ധിജയന്തിക്ക് തലേന്നാള്‍ തളിപ്പറമ്പിലെ ഗാന്ധിപ്രതിമ ശുചീകരിക്കാന്‍ എത്തുന്നത്. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് … Read More

പരിയാരത്ത് വീണ്ടും മോഷ്ടാക്കള്‍-മൂന്ന് വര്‍ഷത്തിനിടയില്‍ ഒറ്റ മോഷണത്തിലും പ്രതികളെ പിടിച്ചില്ല.

പരിയാരം: പരിയാരത്ത് വീണ്ടും മോഷണം, ഇത്തവണ നഷ്ടമായത് പതിനേഴര ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമാദമായ നിരവധി മോഷണങ്ങളും സംഭവങ്ങളും നടന്നുവെങ്കിലും ഒന്നില്‍പോലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രധാന മോഷണങ്ങള്‍- ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിളയാങ്കോട്ടെ … Read More

കാമമോഹിതം-ആഗ്രഹിച്ച സിനിമ-ഇലവങ്കോട് ദേശം ഒട്ടും ആഗ്രഹിക്കാതെ-കെ.ജി.ജോര്‍ജിന്റെ മികച്ച 10 സിനിമകള്‍.

1976 മുതല്‍ 1998 വരെ സജീവമായി 22 വര്‍ഷം സിനിമകള്‍ ചെയ്ത കെ.ജി.ജോര്‍ജ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു സിനിമപോലും ചെയ്യാതെ മൗനത്തിലായിരുന്നു. ആദ്യ സിനിമയായ സ്വപ്‌നാടനം മുതല്‍ 98 ലെ അവസാന സിനിമയായ ഇലവങ്കോട് ദേശം വരെ 19 സിനിമകള്‍ സംവിധാനം … Read More

പഴയ പുസ്തകങ്ങളുടെ എത്രയും പ്രിയപ്പെട്ട ബാലേട്ടന്‍-

തളിപ്പറമ്പ്: കണ്ണൂര്‍-കോഴിക്കോട്-കാസര്‍ഗോഡ് ജില്ലകളിലെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലും സുപരിചിതനാണ് അഴീക്കോട് കപ്പക്കടവിലെ പാട്ടത്തില്‍ വളപ്പില്‍ പി.വി.ബാലകൃഷ്ണന്‍ എന്ന 71 കാരന്‍. ഇവിടങ്ങളിലെ സര്‍വീസ് ബുക്കുകള്‍ ഉള്‍പ്പെടെ പഴയ റിക്കാര്‍ഡ് ബുക്കുകളെല്ലാം പുതുപുത്തനാക്കി സംരക്ഷിച്ചുനിര്‍ത്തുന്നത് ബാലകൃഷ്ണനാണ്. ബുക്ക് ബൈന്റിംഗ് രംഗത്ത് നിരവധി അത്യാധുനിക … Read More

കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും ഓര്‍മ്മകളിലേക്ക് മാഞ്ഞുമറയുന്നു.

പരിയാരം: ഓണക്കാലത്ത് കണ്ണുകള്‍ക്ക് കുളിരു പകര്‍ന്നിരുന്ന നാട്ടുപൂക്കള്‍ നാടുനീങ്ങുന്നു. അത്തം പിറന്നാല്‍ ഓണപ്പൂക്കള്‍ തേടി നടന്നിരുന്ന പഴയ തലമുറയുടെ ഓര്‍മ്മകളിലെ നീലവസന്തം മാഞ്ഞുമായുകയാണ്. കാക്കപ്പൂക്കളും കൃഷ്ണപ്പൂക്കളും വിരിഞ്ഞുനിന്ന പാറപ്പുറങ്ങള്‍ ചെങ്കല്‍പണകള്‍ക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ഇടനാടന്‍ ചെങ്കല്‍ പാറപ്പരപ്പുകളില്‍ സമൃദ്ധമായിരുന്നു … Read More

ജാനു ഏട്ടി തിരക്കിലല്ല, കാത്തിരിപ്പിലാണ്-വരും ആരെങ്കിലും വരാതിരിക്കില്ല.

ധനഞ്ജയന്‍ പയ്യന്നൂര്‍. പയ്യന്നൂര്‍: പുതിയ ഫാഷന്‍ലോകത്ത് ഓണ്‍ലൈന്‍ കച്ചവടം തകര്‍ക്കുമ്പോഴും ജാനകിയമ്മ കാത്തിരിപ്പിലാണ്, വരും,ആരെങ്കിലും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ. കുപ്പിവളകള്‍ക്ക് പഴയ ഡിമാന്റില്ലെങ്കിലും ജാനകിയമ്മ ബിസിയാണ്. വയസ് എണ്‍പത്തിമൂന്നായെങ്കിലും ആകാവുന്നിടത്തോളം സ്വന്തം കാലില്‍ നില്‍ക്കണമെന്ന് നിര്‍ബന്ധമുള്ള ജാനകിയമ്മ കര്‍മ്മനിരതയായി തുടരുന്നു. വിവിധ … Read More

തട്ടുകടകള്‍ക്ക് ഒരു കണ്ണൂര്‍ മാതൃക-ചെറുതാഴം കഫേ സൂപ്പര്‍ഹിറ്റ്.

  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം ആരംഭിച്ച ചെറുതാഴം കഫേ.   പരിയാരം: തട്ടുകടകള്‍ എന്ന സങ്കല്‍പ്പത്തിന് ഒരു പൊളിച്ചെഴുത്ത് സൃഷ്ടിക്കുകയാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്. പൊതുവെ ആര്‍ക്കും എവിടെയും ഒരു നിയന്ത്രണങ്ങളും ഇല്ലാതെ ആരംഭിക്കാവുന്നതും പലപ്പോഴും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നവയുമായ തട്ടുകടകള്‍ക്ക് മാതൃകയാവുകയാണ് … Read More

കരുതലിന് ശ്രീകാന്ത് എന്നും പേരുണ്ട്-പരിയാരത്തെ ടാക്‌സി ഡ്രൈവര്‍ ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി.

തളിപ്പറമ്പ്: ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി. പരിയാരത്തെ ടാക്‌സി കാര്‍ ഡ്രൈവര്‍ ഇ.വി.ശ്രീകാന്ത് ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നിന്ന് ട്രിപ്പ് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ച വയോധികനായ ഒരാല്‍ … Read More

ശകുന്തളയുടെ ബന്ധുക്കളെത്തി; പരിയാരം പോലീസിനും മേരിഭവനും ആഹ്‌ളാദദിനം.

പരിയാരം: ശകുന്തള നാഗേഷ് താണ്ഡേല്‍ ഇനി അനാഥയല്ല, നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ പരിയാരം മേരിഭവനിലെ മദര്‍സുപ്പീരിയര്‍ സിസ്റ്റര്‍ ക്ലെന്റിനും പരിയാരം പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറായ പി.വി.രാജേഷിനും അത് മറക്കാനാവാത്ത അനുഭവമായി. ജനവരി 16 നാണ് … Read More