മക്കള്‍ക്ക് മാത്രമല്ല, അമ്മമാര്‍ക്കും അമ്മൂമ്മമാര്‍ക്കും സ്വാഗതം-ഇത് നൃത്താഞ്ജലിയാണ്.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: പ്രായമായില്ലേ ഇനി ഒന്നും വയ്യ എന്ന നെടുവീര്‍പ്പുകള്‍ക്ക് തളിപ്പറമ്പിലെ നൃത്താഞ്ജലി നൃത്തവിദ്യാലയത്തില്‍ ഇടമില്ല. തങ്ങള്‍ക്കും ഒരിടമുണ്ട് എന്ന ദൃഡനിശ്ചയത്തില്‍ നൃത്തം അഭ്യസിക്കുന്ന 18 അമ്മമാരാണ് ഇപ്പോള്‍ നൃത്താഞ്ജലയിലെ കുട്ടികളായി മാറിയിരിക്കുന്നത്. ജീവിതം കൂടുതല്‍ ആധുനികമായതോടെ ശരീരത്തിന് വ്യായാമം … Read More

ഓര്‍മ്മ നഷ്ടപ്പെട്ട് പ്രഫ.എം.ജി.മേരി–സമൂഹവിരുദ്ധരുടെ ആക്രമത്തില്‍ നിന്ന് രക്ഷിച്ച് മുഹമ്മദ് ഫവാസ്.

  പയ്യന്നൂര്‍:ദൈവദൂതനെപോലെ മുഹമ്മദ്ഫവാസ് പ്രഫ.എം.ജി.മേരിയുടെ രക്ഷകനായി. മറവിരോഗം ബാധിച്ച ഇവര്‍ക്ക് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നഗരത്തിലുണ്ടായ ഒരനുഭവം അവരുടെ സഹോദരി പ്രഫ.ലൂസി റെമി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ഒരു കാലത്ത് പയ്യന്നൂരിന്റെ സാംസ്‌ക്കാരിക-പരിസ്ഥിതി രംഗത്തും മദ്യവര്‍ജന പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന … Read More

കേരളത്തിന്റെ സംഗീതവീടായി മാറി നീലകണ്ഠ അബോഡ്–അഞ്ചാംകച്ചേരിയില്‍ പാലക്കാട് എം.ബി.മണിയും തിരുവിഴ ജി ഉല്ലാസും.

  തളിപ്പറമ്പ്: നീലകണ്ഠ അബോഡ് കേരളത്തിന്റെ സംഗീതവീടായി മാറുന്നു. പ്രമുഖരായ സംഗീതജ്ഞരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സംഗീതകച്ചേരി നടത്തുകയും സംഗീം ആസ്വദിക്കാന്‍ താല്‍പര്യപ്പെടുന്ന എല്ലാവരേയും വീട്ടിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്ത് പെരുഞ്ചൈല്ലൂര്‍ സംഗീത സഭ സ്ഥാപകനും പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷകനുമായ … Read More

പരിസ്ഥിതിദിന അനുഷ്ഠാനങ്ങള്‍ക്കെതിരെ റിട്ട.എ.ഡി.എം എ.സി.മാത്യുവിന്റെ പ്രതിഷേധം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മരം ഒരു വരം, പത്തുപുത്രന്മാര്‍ക്ക് തുല്യം ഒരു മരം–വര്‍ഷങ്ങളായി ഒരു അനുഷ്ഠാനം പോലെ കേട്ടുവരുന്ന പരിസ്ഥിതിദിന മുദ്രാവാക്യങ്ങളെ പരിഹസിച്ചും, മരങ്ങള്‍ അനാവശ്യമായി മുറിച്ചുമാറ്റുന്നതിനെതിരെ ബോധവല്‍ക്കരണത്തിനുമായി പരിസ്ഥിതിദിനത്തില്‍ വ്യത്യസ്ത പ്രതിഷേധവുമായി റിട്ട.എ.ഡി.എം എ.സി.മാത്യു. പരിസ്ഥിതി ദിനത്തില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് … Read More

ലോകം ഈ പൈതൃകഗ്രാമത്തെ അറിയണം-വിജയ് നീലകണ്ഠന്‍-കൈതപ്രം പൈതൃക ഗ്രാമക്കാഴ്ച്ചക്ക് തുടക്കമായി.

  പിലാത്തറ: കേരളത്തിലെ സമാനതകളില്ലാത്ത പൈതൃകഗ്രാമമായ കൈതപ്രം ഗ്രാമത്തിന്റെ മേന്‍മകള്‍ ലോകം മുഴുവന്‍ അറിയുകയും പഠിക്കുകയും ചെയ്യണമെന്ന് പരിസ്ഥിതി-വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍. കൈതപ്രം പൈതൃക ഗ്രാമക്കാഴ്ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ.ടി.പി.ആര്‍.മണിവര്‍ണ്ണന്‍, ഒ.കെ.നാരായണന്‍ … Read More

അന്വേഷിച്ചു, കണ്ടെത്തിയില്ല-സ്വന്തമായി നിര്‍മ്മിച്ച് രാജ്യത്തിന് മാതൃകയായി ബഷീര്‍ പാണപ്പുഴ.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അന്വേഷിച്ചിട്ടും കണ്ടെത്താത്ത സാധനം സ്വയം നിര്‍മ്മിച്ച് ഭിന്നശേഷിക്കാരനായ ബഷീര്‍ പാണപ്പുഴ രാജ്യത്തിന് മാതൃകയായി. വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനത്തിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും അന്വേഷിച്ചിട്ടും ഫലമില്ലാതായതോടെയാണ് അത് സ്വയം നിര്‍മ്മിച്ചത്. വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് പരസഹായമില്ലാതെ ഒട്ടോമാറ്റിക്ക് റാമ്പിലൂടെ … Read More

നാട്ടില്‍ ചൂടാണ്; പക്ഷെ, സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നട്ടുച്ചക്കും തണുപ്പാണ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നാടും നഗരവും എന്ന ഭേദമില്ലാതെ കടുത്ത ചൂട് പടര്‍ന്നുപിടിക്കുമ്പോള്‍ തൃച്ചംബരം കോട്ടക്കുന്ന് സ്ട്രീറ്റ് നമ്പര്‍ രണ്ടിലെ എം.പി.സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടില്‍ ചൂട് ഒരു വിഷയമേയല്ല. മുകള്‍നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ എയര്‍കണ്ടീഷന്‍ഡ് റൂമില്‍ ഇരിക്കുന്ന ശീതളിമയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 2018 … Read More

നീലകണ്ഠ അബോര്‍ഡില്‍ ഏകരാഗരസം-ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം

തളിപ്പറമ്പ്: കണ്ണൂരിന്റെ ശുദ്ധ സംഗീത പാരമ്പര്യത്തിന് പൊന്‍ തിളക്കമേകി അത്യപൂര്‍വ്വമായ ഒരു സംഗീത വിരുന്ന്. ഒട്ടേറെ സംഗീത പരിപാടികള്‍ ആസ്വദിച്ചിട്ടുള്ള കണ്ണൂരിലെ ശുദ്ധ സംഗീത പ്രേമികള്‍ക്ക് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഗീത അനുഭവമായിരുന്നു ഒരു രാഗം…ഒരു കീര്‍ത്തനം- ആനന്ദ സമര്‍പ്പണ്‍ … Read More

പ്രതിദിനം 600 മുതല്‍ 700 പേര്‍ വരെ സമാനതകളില്ലാതെ അല്‍മഖര്‍-എസ്.വൈ.എസ് സാന്ത്വനം.

പരിയാരം: പ്രതിദിനം 600 മുതല്‍ 700 പേര്‍ക്ക് ഇഫ്താറും അത്താഴവും ഒരുക്കി ശ്രദ്ധേയമാവുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അല്‍മഖര്‍ ആന്റ് എസ്.വൈ.എസ് സാന്ത്വനം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ദിനേന ആശ്രയിക്കുന്ന ആതുര കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജ് … Read More

കണികാണാന്‍ കിട്ടുമോ തൃച്ചംബരം കലങ്ങള്‍-മണ്ണിടങ്ങള്‍ റോഡിന് വേണ്ടി മൂടിയതോടെ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ഇക്കൊല്ലം കണികാണാന്‍ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം. ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഉല്‍പ്പാദകര്‍ കേവലം രണ്ടുപേര്‍ മാത്രമായതോടെ തൃച്ചംബരം കലങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഒരു കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തിലെ ഹൈന്ദവഗൃഹങ്ങളില്‍ വിഷുക്കണിവെക്കാന്‍ തൃച്ചംബരത്തെ കഞ്ഞാറ്റിയും കലവും നിര്‍ബന്ധമായിരുന്നു. (കണിക്കളത്തില്‍ അരി … Read More