ഇന്‍സൈറ്റ്-2026 ന്റെ ഉദ്ഘാടനവും ബില്‍ഡിംഗ് റൂള്‍ ക്ലാസും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ്&സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്) തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏഴാംമൈല്‍ ടാപ്‌കോസ് ഹാളില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയായ ഇന്‍സൈറ്റ് 2026 ന്റെ ഉത്ഘാടനവും, അംഗങ്ങള്‍ക്ക് വേണ്ടി ബില്‍ഡിംഗ്‌റൂള്‍ ക്ലാസും സംഘടിപ്പിച്ചു. ലെന്‍സ്‌ഫെഡ് ഏരിയ പ്രസിഡണ്ട് കെ.പ്രജിത്തിന്റെ അദ്ധ്യക്ഷതയില്‍ തളിപ്പറമ്പ് നഗരസഭ ഡെപ്യൂട്ടി … Read More

കഞ്ചാവ് വലിയും കൂള്‍ലിപും രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് വലിയും നിരോധിത പുകയില ഉല്‍പ്പന്ന വില്‍പ്പനയും, രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ 9.15 ന് ദേശീയപാതയോരത്ത് ടി.പി.മെഡിക്കല്‍സിന് സമീപത്തുവെച്ചാണ് കഞ്ചാവ് ബീഡി വലിക്കവെ കാസര്‍ഗോഡ് പള്ളിക്കര നൂര്‍വില്ലയില്‍ ഹാജി മുഹമ്മദ് സുബൈറിന്റെ മകന്‍ കെ..ഇസഡ്.അബ്ദുള്‍ ഖാദര്‍ … Read More

നാട്ടുകാര്‍ അനുഭവിക്കട്ടെ, ഉരുകുന്ന ടാറില്‍ അഗ്നിപരീക്ഷണം.

തളിപ്പറമ്പ്: റോഡ് റീ-ടാറിങ്ങ് പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി, പ്രദേശവാസികള്‍ പരാതി നല്‍കി. തളിപ്പറമ്പ് നഗരസഭയിലെ 29-ാം വാര്‍ഡിലെ പൂക്കോത്ത്‌നട-പൂക്കോത്ത്‌തെരു റോഡ് റീ-ടാറിങ്ങ് പ്രവൃത്തി പൂര്‍ത്തിയാക്കാതെയാണ് കരാറുകാരന്‍ മുങ്ങിയത്. കഴിഞ്ഞ 15-ാം തീയതിയാണ് റോഡ് റീ-ടാറിങ്ങ് നടത്തിയത്. എന്നാല്‍ അതിന് മുകളില്‍ ജില്ലിപ്പൊടി … Read More

തളിപ്പറമ്പ് ഞങ്ങള്‍ക്കെന്ന് എല്‍.ഡി.എഫും യു.ഡി.എഫും, സീറ്റുകള്‍ അഞ്ചുവരെയെന്ന് എന്‍.ഡി.എ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആര് ഭരിക്കും എന്നറിയാന്‍ നാളെ രാവിലെ വരെകാത്തിരിക്കണം. എന്നാല്‍ അതിനുമുമ്പേതന്നെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ 17-മുതല്‍ 18 സീറ്റുകളോടെ ഇടതുമുന്നണി തളിപ്പറമ്പ് നഗരസഭയില്‍ ഭരണത്തിലെത്തുമെന്ന് ഇടതുപക്ഷ മുന്നണി കേന്ദ്രങ്ങള്‍ പറയുന്നു. എന്നാല്‍ 19 മുതല്‍ 21 … Read More

മുക്കോലയില്‍ ചരിത്രം ആവര്‍ത്തിക്കും-പി.സി.കൗണ്‍സിലറാവും.

തളിപ്പറമ്പ് നഗരസഭയില്‍ മുസ്ലിംലീഗിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ആറാം വാര്‍ഡായ മുക്കോല. മുസ്ലിംലീഗ് പ്രതിനിധികള്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ജനകീയ കൗണ്‍സിലറായ പി.സി.നസീറാണ്(45)യു.ഡി.എഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി. പി.ഗോകുല്‍(34)എല്‍.ഡി.എഫിന് വേണ്ടി സി.പി.എം സ്ഥാനാര്‍ത്ഥിയായും മഹേന്ദ്രന്‍(47) എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായും മല്‍സരിക്കുന്നു. ആകെ … Read More

പുണ്യഭൂമിയില്‍ നിന്ന് ആര് പോകും തളിപ്പറമ്പ് നഗരസഭയിലേക്ക്-ഇത്തവണ മാറ്റമുണ്ടാവണമെന്ന ആഗ്രഹം വ്യക്തം.

തളിപ്പറമ്പ് നഗരത്തിന്റെ പെരുമ ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രാജരാജേശ്വരക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് മൂന്നാം വാര്‍ഡായ രാജരാജേശ്വര. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ പി.ലതികയും(45) എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ ഡോ.ശാന്തി ധനഞ്ജയനും(64) യു.ഡി.ഫിന് വേണ്ടി കോണ്‍ഗ്രസിലെ എന്‍.ഷിനിമോളുമാണ്(31)മല്‍സര രംഗത്തുള്ളത്. ആകെ വോട്ടര്‍മാര്‍ 509 … Read More

പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം തകര്‍ത്ത ആദ്യത്തെ തെരഞ്ഞെടുപ്പ്-വിജയം കോണ്‍ഗ്രസിന് തന്നെ.

തളിപ്പറമ്പ് നഗരസഭയില്‍ കോണ്‍ഗ്രസിന് ഷുവര്‍ സീറ്റ് എന്ന് പറയാവുന്ന ഏക വാര്‍ഡാണ് നമ്പര്‍ 31-പൂക്കോത്ത്‌തെരുവ്. 1995 ല്‍ തളിപ്പറമ്പ് നഗരസഭ നിലവില്‍ വന്നതിന് ശേഷം ഇവിടെ കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. വിജയമാവട്ടെ ഭേദപ്പെട്ട ഭൂരിപക്ഷത്തിനുമാണ്. ഇത്തവണ 921 വോട്ടുകളാണ് … Read More

ഇനി കുടുക്കില്ല- വീഴ്ത്തില്ല-നടപടിയെടുത്ത് കെ.എസ്.ഇ.ബി-താലൂക്ക് വികസനസമിതിയിലെ പരാതി പരിഗണിച്ചാണ് ഇടപെടല്‍.

തളിപ്പറമ്പ്: ആളുകളെ കുടുക്ക് വീഴ്ത്തുന്ന കേബിളുകല്‍ പിടിച്ചുകെട്ടി കെ.എസ്.ഇ.ബി അധികൃതര്‍. തളിപ്പറമ്പ് മെയിന്‍ റോഡില്‍ ന്യൂസ് കോര്‍ണര്‍ ജംഗ്ഷന് സമീപത്തെ വൈദ്യുതി പോസ്റ്റിലാണ് ബി.എസ്.എന്‍.എല്‍, ഏഷ്യാനെറ്റ് കേബിളുകള്‍ അലക്ഷ്യമായി വാരിയിട്ട് കാല്‍നടയാത്രികരെ കുടുക്കി വീഴ്ത്തിക്കൊണ്ടിരുന്നത്. നവംബര്‍ ഒന്നിന് നടന്ന തളിപ്പറമ്പ് താലൂക്ക് … Read More

ഹൈബ്രീഡ് കഞ്ചാവുമായി കടമ്പേരിയിലെ യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. മൊറാഴ കാനൂല്‍ സ്വദേശിയും കടമ്പേരി താമസക്കാരനുമായ പുതിയ പുരയില്‍ വീട്ടില്‍ അന്‍വറിന്റെ മകന്‍ പി.പി.മുഹമ്മദ് ജാസി(23) നെയാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.സതീഷും സംഘവുംം മൊറാഴ … Read More

പൂവ്വത്ത് കുട്ടിഡ്രൈവര്‍ പിടിയില്‍ രക്ഷിതാവിന് പിഴ-55,000 രൂപ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത കുട്ടിക്ക് സ്‌ക്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി.ഉടമയായ രക്ഷിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പന്നിയൂര്‍ മദീനപള്ളിയിലെ പാറോട്ടകത്ത് വീട്ടില്‍ പി.നൂറുദ്ദീന്റെ(43)പേരിലാണ് കേസ്. ട്രാഫിക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പുതിയ തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് ഉച്ചക്ക് 12.30 ന് … Read More