സിമന്റ് ഏജന്‍സി നല്‍കാമെന്ന് പറഞ്ഞ് 8,27,500 രൂപ തട്ടിയതായി പരാതി.

പരിയാരം: അള്‍ട്രാടെക് സിമന്റിന്റെ ഏജന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 8,27.500 രൂപ തട്ടിയെടുത്തതായി പരാതി.

പാണപ്പുഴ കണാരംവയല്‍ മാങ്കുഴിച്ചാലില്‍ വീട്ടില്‍ ആഗസ്തി മാങ്കുഴിച്ചാലിലിന്റെ(68)പരാതിയിലാണ് സിമന്റ കമ്പനി മാനേജര്‍ രാകേഷ് ശര്‍മ്മ എന്നയാള്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.

2023 ഒക്ടോബര്‍ 31 മുതല്‍ 2024 ഫെബ്രുവരി 20 വരെയുള്ള കാലത്താണ് രാകേഷ് ശര്‍മ്മ ആവശ്യപ്പെട്ടത് പ്രകാരം ആഗസ്തി തന്റെ ആക്‌സിസ് ബാങ്കിലെ ആക്കൗണ്ട് വഴി പഞ്ചാബ് നാഷണല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുത്തത്.

എന്നാല്‍ സിമന്റ് ഏജന്‍സി നല്‍കുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയതില്ലെന്നാണ് പരാതി.