ഉണ്ണീസ് ഹോട്ടലില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ചു.

കാങ്കോല്‍: ഹോട്ടലില്‍ പാചകവാതകം ചോര്‍ന്നു, അഗ്നിശമനസേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.

കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് വാര്‍ഡ് മൂന്നിലെ വെളിച്ചംതോട് എന്ന സ്ഥലത്ത് ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഉണ്ണീസ് ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് ഇന്ന് രാവിലെ ആരോടെ തീപ്പിടിച്ചത്.

പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ വെള്ളം പമ്പ് ചെയ്ത് തീയണച്ച് ലീക്ക് ഒഴിവാക്കി.

ഗ്യാസ് റെഗുലേറ്ററും പൈപ്പും കത്തിനശിച്ചു.

കടയുടെ മുന്‍ വശത്തെ അലുമിനിയം ഫാബ്രിക്കഷന്‍ തീയാളിപ്പടര്‍ന്നതിനാല്‍ കത്തിയിട്ടുണ്ട്.

കെ.സുനില്‍കുമാര്‍, എം.ജയേഷ്‌കുമാര്‍, പി.കെ.സുനില്‍, സജിലാല്‍ രാമകൃഷ്ണന്‍, ജോര്‍ജ്ജ് ജോസഫ്, ഗോപി, ജോസഫ് എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.