സി.പി.എ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടരുന്നു-എം.ഗോപി കൂവോട് വടക്ക് ബ്രാഞ്ച് സെക്രട്ടെറി, കിഴക്ക് ബ്രാഞ്ച് സെക്രട്ടെറിയായി പി.പി.ഷാജി.

തളിപ്പറമ്പ്: സിപി.എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു. തളിപ്പറമ്പ് സൗത്ത് ലോക്കലില്‍ ഇന്നലെ സമരതീഷ്ണതയുടെ വിപ്ലവവീര്യം കാത്തുസൂക്ഷിക്കുന്ന കൂവോട് ഗ്രാമത്തില്‍ ഇന്നലെ 2 സമ്മേളനങ്ങള്‍ നടന്നു.

സി.പി.എം കൂവോട് വടക്ക് ബ്രാഞ്ച് സമ്മേളനവും, കൂവോട് കിഴക്ക് ബ്രാഞ്ച് സമ്മേളനവും.

കമ്യൂണിസ്റ്റ് ഗ്രാമമായിത്തന്നെ ഇന്നും നിലനിന്നു പോകുന്ന, മൂല്യാധിഷ്ഠിത സാമൂഹ്യപ്രവര്‍ത്തനവും ത്യാഗോജ്ജ്വല രാഷ്ടീയ പോരാട്ടവും കൊണ്ട് തിളക്കമാര്‍ന്ന ഒരുനാട് നിരവധി പോലീസ് അതിക്രമങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്ന നാട്ടില്‍ കര്‍ഷകരും

കര്‍ഷകതൊഴിലാളികളും കള്ള് ചെത്ത് തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളുടെയും നാടായ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചെങ്കൊടി മാത്രം ഉയര്‍ന്ന ഒരുമയോടെ ജീവിക്കുന്ന ഈ നാട്ടില്‍ നടന്ന സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

എം.ഗോപി കൂവോട് വടക്ക് ബ്രാഞ്ച് സെക്രട്ടെറിയായും
പി.പി.ഷാജി കിഴക്ക് ബ്രാഞ്ച് സെക്രട്ടെറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

കൂവോടിന്റെ ചരിത്രകാരനാണ് എഴുത്തുകാരന്‍ കൂടിയായ എം.ഗോപി.