സി.പി.എം ബോര്‍ഡിനെ ചൊല്ലി കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വാട്‌സ്ആപ്പ് കലഹം.
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ബോര്‍ഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലത്ത് വെക്കാന്‍ അനുമതി നല്‍കിയെന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മണ്ഡലം പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനം.
തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ആല്‍മരത്തില്‍ ഉള്‍പ്പെടെ രണ്ടിടങ്ങളിലായി സി.പി.എം ജില്ലാ സമ്മേളന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയാണ് വിമര്‍ശനം.
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി തങ്ങളുടെ സ്ഥലം മതില്‍കെട്ടി പേ പാര്‍ക്കിംഗ് ആരംഭിച്ചപ്പോള്‍ ഇതിനെതിരെ ശക്തമായി രംഗത്തുവന്നത് സി.പി.എം ആയിരുന്നുവെന്ന് ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
എന്നാല്‍ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും തങ്ങളുടെ കോമ്പൗണ്ടിന് പുറത്താണ് ബോര്‍ഡ് വെച്ചിരിക്കുന്നതെന്നുമാണ് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസിന്റെ പ്രതികരണം.
ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാടസ്ആപ്പ് പോസ്റ്റുകളിലൊന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നു