മാതമംഗലം നീലിയാര്‍ ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍
മാതമംഗലം: നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നവീകരണ കലശവും പുന:പ്രതിഷ്ഠയും കളിയാട്ടവും 29 മുതല്‍ ഫിബ്രുവരി എട്ട് വരെ നടക്കും.
ബുധനാഴ്ച്ച വെകുന്നേരം നാലിന് തന്ത്രി കാളകാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരിയെ പൂര്‍ണ്ണ കുംഭത്തോടെ സ്വീകരിക്കും.
4.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര.
തുടര്‍ന്ന് കലാവിരുന്ന്, കളരിപ്പയറ്റ് പ്രദര്‍ശനം.
വ്യാഴാഴ്ച രാവിലെ മുതല്‍ താന്ത്രിക ചടങ്ങുകള്‍ രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
രാത്രി എട്ടിന് കുറത്തിയാട്ടം തുടര്‍ന്ന് കലാവിരുന്ന്, 31-ന് രാത്രി ഏഴിന് സാംസ്‌കാരിക സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.
ഫിബ്രവരി ഒന്നിന് സാംസ്‌കാരിക സമ്മേളനം മന്തി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാവിരുന്ന്.
രണ്ടിന് നവക-കലശപൂജ, മൂന്നിന് രാവിലെ പുന:പ്രതിഷ്ഠാ കര്‍മ്മം, വൈകീട്ട് ആറിന് പാണ്ടിമേളം, രാത്രി ഏഴിന്പ്രഭാഷണം, കലാവിരുന്ന്. നാലു മുതല്‍ എട്ടു വരെ കളിയാട്ടം നടക്കും.
വൈകീട്ട് ആറിന് ലക്ഷം ദീപം,എട്ടിന് ഗാനമേള.
എട്ടിന് പുലര്‍ച്ചെ തീച്ചാമുണ്ടിയുടെ അഗ്‌നിപ്രവേശം, തൈയ്യങ്ങള്‍, 12 ന് നീലിയാര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍, അന്നദാനം എന്നിവയുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ജയരാജ് മാതമംഗലം, കെ.വി.പവിത്രന്‍, എം.രാധാകൃഷ്ണന്‍, എം.മോഹനന്‍, പി.ശ്രീധരന്‍, കെ.പി.കൃഷ്ണന്‍, കെ.വി.നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.