യുവാവ് ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: ചെക്ക്ഡാമില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു.

മാലോം പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല വീട്ടില്‍ ജോണി-ജാന്‍സി ദമ്പതികളുടെ മകന്‍ അബിന്‍ ജോണി(29)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം 4.30 കൂട്ടുകാരോടൊപ്പം മാങ്ങോട് പുഴയില്‍ നരമ്പച്ചേരി ചെക്ക്ഡാമില്‍ കുളിച്ചുകൊണ്ടിരിക്കെ മുങ്ങിത്താഴുകയായിരുന്നു.

സഹോദരങ്ങള്‍: ആല്‍ബിന്‍, ആല്‍ബര്‍ട്ട്.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.