മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ കേസ്.

പരിയാരം: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് പോലീസ് കേസെടുത്തു.

പരിയാരം വായാട് തിരുവട്ടൂരിലെ ഇ.കെ.വീട്ടില്‍ ഈറ്റിശേരിഅബ്ദുല്‍ നസീര്‍ (52)ന്റെ പേരിലാണ് കേസ്.

ഇന്നലെ ഉച്ചക്ക് ശേഷം  2.30 ന് കുപ്പം പടിവില്‍ റോഡില്‍ വെച്ചാണ് പരിയാരം എസ്.ഐ കെ.കെ.സോബിന്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ  ഇയാളെ
പിടികൂടിയത്.

പോലീസിന്റെ ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ മദ്യത്തിന്റെ അളവ് 203/100 എന്ന് കാണിച്ചതിനെ തുടര്‍ന്ന് കെ.എല്‍-59 സി-9121 നമ്പര്‍ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.

എ.എസ്.ഐ പ്രകാശന്‍, സീനിര്‍ സി.പി.ഒസുജിത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.