പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ-യൂത്ത് ലീഗ് എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു.
തളിപ്പറമ്പ്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടി താറുമാറായ പൈപ്പ്‌ലൈനുകള്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റി കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്‌ലീഗിന്റെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു.
കടുത്ത വേനലില്‍ നൂറുകണക്കിന് ലിറ്റര്‍ വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേരത്തെ തന്നെ വാട്ടര്‍ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഒലിയന്‍ ജാഫര്‍ നേതൃത്വം നല്‍കി.
