ഡോ.സൈറു ഫിലിപ്പ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍.
പരിയാരം: വിവാദങ്ങള്‍ക്കിടയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചുകൊണ്ട് ഗവ.ഉത്തരവിട്ടു.
കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ.സൈറു ഫിലിപ്പിനെയാണ് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് റഗുലര്‍ സ്ഥാനകയറ്റം നല്‍കി പരിയാരത്ത് നിയമിച്ചിരിക്കുന്നത്.
ഇവര്‍ 28 ന് ചുമതയയേല്‍ക്കും.
കഴിഞ്ഞ അഞ്ച് മാസമായി പ്രിന്‍സിപ്പല്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
നിരവധി വിവാദങ്ങള്‍ പുകയുന്നതിനിടയിലാണ് പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേല്‍ക്കുന്നത്.