പരസ്പരംഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാരുടെ പേരില്‍ കേസ്.

പയ്യന്നൂര്‍: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് സ്വകാര്യബസ് ജീനക്കാര്‍ പരസ്പരം ഏറ്റുമുട്ടി,. ഇരുഭാഗത്തെയും നാലുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

ശ്രീനിധി, കൃഷ്ണ ബസുകളിലെ ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്.

15 ന് വൈകുന്നേരം 5.50 ന് പഴയ ബസ്റ്റാന്റിലായിരുന്നു സംഭവം.

ശ്രീനിധി ബസ് ഡ്രൈവര്‍ എടാട്ട് പടന്നയില്‍ വീട്ടില്‍ രാഗേഷ്‌കുമാര്‍(52)നെ മര്‍ദ്ദിച്ചതിന് കൃഷ്ണ ബസ് കണ്ടക്ടര്‍ സന്ദീപിന്റ പേരിലും

സന്ദീപിനെ മര്‍ദ്ദിച്ചതിന് ശ്രീനിധി ബസ് ഡ്രൈവര്‍ രാജേഷ്, കണ്ടക്ടര്‍ ബിജു എന്നിവരുടെ പേരിലുമാണ് കേസ്.