എരഞ്ഞോളി മൂസ ഫൗണ്ടേഷന്റെ മാപ്പിളപ്പാട്ട്-മാപ്പിളകലാ പരിശീലനക്യാമ്പ്-സംഘാടകസമിതി രൂപീകരിച്ചു.
തളിപ്പറമ്പ്: എരഞ്ഞോളി മൂസ്സ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാപ്പിളപ്പാട്ട്-മാപ്പിള കലാ പരിശീലന ക്യാമ്പ് ആഗസ്ത് 24, 25, 26 തിയ്യതികളില്‍ തളിപ്പറമ്പില്‍ നടത്തുന്നു.
ഇതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഏഴാംമൈലിലെ ടാപ്‌കോസ് ഹാളില്‍ നടന്നു.
ചെയര്‍മാന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
നവാസ് കച്ചേരി അധ്യക്ഷത വഹിച്ചു.
മുന്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ റംലപക്കര്‍, സി അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.
സി.അബ്ദുല്‍കരീം കണ്‍വീനര്‍ ആയി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു..