എക്‌സൈസ് കുടുംബ സഹായ ഫണ്ട് വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സൈസ് ഡ്രൈവര്‍ ഉത്തമന്‍ കുടുംബ സഹായ നിധി വിതരണം ചെയ്തു.

കണ്ണൂര്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരവിതരണവും കെ.വി.സുമേഷ് എം എല്‍ എ നിര്‍വഹിച്ചു.

ജില്ല പ്രസിഡന്റ് വി.സി.സുകേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്സൈസ് കലാ കായിക മേള വിജയികള്‍ക്കുള്ള മോമെന്റോ കണ്ണൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ കെ.പ്രേംകൃഷ്ണ വിതരണം ചെയ്തു.

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എക്സൈസ് ഇന്‍സ്പെക്ടര്‍ സി.സി. ആനന്ദകുമാര്‍, പ്രിവെന്റ്റീവ് ഓഫീസര്‍ എന്‍.വി. പ്രവീണ്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും,

റിപ്പബ്ലിക്ദിന പരേഡിലെ ഒന്നാം സ്ഥാനത്തിന് അര്‍ഹമായ നിശ്ചല ദൃശ്യത്തില്‍ പങ്കാളികളായവര്‍ക്കുള്ള അനുമോദനവും ചടങ്ങില്‍ വെച്ച് നടന്നു.

കെ.സന്തോഷ് കുമാര്‍, ഒ.കെ.ഷാജി, വി.വി.ഷാജി, എം.ബി.സുരേഷ്ബാബു, എ.പി രാജീവ് എന്നിവര്‍ പ്രസംഗിച്ചു.

കെ രാജേഷ് സ്വാഗതവും സി.എച്ച്.റിഷാദ് നന്ദിയും പറഞ്ഞു.