കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനം
തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ തളിപ്പറമ്പ് യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി.
സംസ്ഥാന ട്രഷറര്‍ ബൈജു കോട്ടായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മറ്റി അംഗം പി.വി ഗിരീഷ് അധ്യക്ഷത വഹിച്ചു.
മേഖല പ്രസിഡന്റ് പി.വി സുമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സെക്രട്ടറി വി.കെ.അഫ്സല്‍, ട്രഷറര്‍ എ.സിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
ലോക്കല്‍ കണ്‍വീനര്‍ കെ.വി സഹദേവന്‍ സ്വാഗതവും യൂനിറ്റ് ട്രഷറര്‍ വി.വി.പ്രിയേഷ് നന്ദിയും പറഞ്ഞു.