ശീട്ടുകളി സംഘം പിടിയിലായി-9 പേരില്‍ നിന്നായി 9000 രൂപ പിടിച്ചെടുത്തു.
അമ്പലത്തറ: ഒന്‍പതംഗ ശീട്ടുകളിസംഘം അമ്പലത്തറ പോലീസിന്റെ പിടിയിലായി.
പൊള്ളക്കട വളപ്പില്‍ ഹൗസില്‍ പി.ജയപ്രകാശ്(42), രാവണേശ്വരം വേങ്ങാട്ടെ വാഴക്കോടന്‍ വീട്ടില്‍ വി.രവി(34), കാങ്കോല്‍ മാത്തിലെ മൈക്കാനം വീട്ടില്‍ എം.പ്രമോദ്(34), മടിക്കൈയിലെ എസ്.രാജന്‍(37), നമ്പിയാരടുക്കം കമ്മൂട്ടില്‍ വീട്ടില്‍ കെ.എസ്.കൃഷ്ണന്‍(57), പുല്ലൂരിലെ കേളോത്ത് വീട്ടില്‍ കെ.മധു(38), രാവണേശ്വരം നമ്പിയാരടുക്കം വീട്ടില്‍ എന്‍. പ്രസാദ്(35), മടിക്കൈ കക്കാട്ട് എന്‍.വി.ചന്ദ്രന്‍, കാങ്കോല്‍ മാത്തിലിലെ അഞ്ഞൂറാംവീട് എ.വി.രഘു(48)എന്നിവരാണ് പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ 12.15 ന് പുല്ലൂര്‍ നമ്പിയാരടുക്കത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന് സമീപം പുള്ളിമുറി എന്ന ശീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് എസ്.ഐ സുമേഷ്ബാബു, സീനിയര്‍ സി.പി.ഒമാരായ സജി, റിജു എന്നിവര്‍ ചേര്‍ന്ന് ഇവരെ പിടികൂടിയത്. 9000 രൂപയും പിടിച്ചെടുത്തു.