യുവാവിനെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റിയാട്ടൂര്‍: യുവാവിനെ കാര്‍പോര്‍ച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കുറ്റിയാട്ടൂര്‍ ചട്ടുവപ്പാറ കോറലാട്ട് ശ്രീപുരം വീട്ടില്‍ കെ രാജന്റെയും എം.പ്രേമജ യുടെയും മകന്‍ രഞ്ജിത്ത് മേപ്പാടന്‍(46) ആണ് മരിച്ചത്.
ഇന്ന് പൂലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടത്.
മാനസിക അസ്വാസ്ഥ്യം മൂലമുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് വിവരം.
സഹോദരങ്ങള്‍: ശ്രീജിത്ത്, രജിന.