ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രോഗ്രാം സംഘടിപ്പിച്ചു

തളിപ്പറമ്പ്: തമ്പുരാന്‍ നഗര്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി.എല്‍.എസ് പ്രോഗ്രാം സംഘടിപ്പിച്ചു.

പരിയാരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം തലവന്‍ ഡോ.കെ.ടി. മാധവന്‍ ക്ലാസെടുത്തു.

മനുഷ്യ ജീവന്‍ നിലനിര്‍ത്താന്‍ എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഭീതിയില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

നീലകണ്ഠന്‍ അയ്യര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.

അസോസിയേഷന്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കി.