യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കരിപ്പൂര്‍: ചുമട്ടുതൊഴിലാളിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
തൃക്കരിപ്പൂര്‍ നടക്കാവിലെ ടി.വി.ശരത്(28)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് ഉദിനൂര്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടത്.
ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതനായ കെ.ഭാസ്‌കരന്റെയും ടി.വി.ഉഷയുടെയും മകനാണ്.
ഭാര്യ: ആതിര (മണിയനൊടി).
സഹോദരന്‍: ഷനൂപ് (അലുമിനിയം ഫാബ്രിക്കേഷന്‍).
സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് തങ്കയത്തെ സമുദായ ശ്മശാനത്തില്‍ നടക്കും.