മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ കോപ്പി ഇന്ന് എം.എല്‍.എ ഓഫീസിലെത്തിയാണ് കല്ലിങ്കീല്‍ എം.എല്‍.എക്ക് സമര്‍പ്പിച്ചത്.
കേരളത്തിന്റെ ഗതാഗത വികസനത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന അതിവേഗ റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ മുന്‍ കെപിസിസി അംഗവും, മുന്‍ തളിപ്പമ്പ നഗരസഭ വൈസ് ചെയര്‍മാനും എന്ന നിലയില്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെടുത്തട്ടെ. തിരുവനന്തപുരം പൂജപ്പുരയില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട് വരെയുള്ള റെയില്‍ പാതയില്‍ തളിപ്പറമ്പിലെ കൂടി ഉള്‍പ്പെടുത്തി റെയില്‍വേയുടെ ഭാഗമായി തളിപ്പറമ്പിനെയും മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആറുവരിപാത യാഥാര്‍ത്ഥ്യമായെങ്കിലും തളിപ്പറമ്പ് ടൗണിന്റെ ഹൃദയഭാഗത്തെ സ്പര്‍ശിക്കാതെയാണ് കടന്നുപോകുന്നത്. ദേശീയപാത വഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തളിപ്പറമ്പിന്റെ പ്രാധാന്യവും വികസനവും നഷ്ടമാകും. മലയോര മേഖലയ്ക്ക് വളരെയധികം ഉപകാരപ്രദമായ തളിപ്പറമ്പ് നഗരത്തില്‍ ആറുവരിപ്പാത സ്പര്‍ശിക്കാത്ത പ്രശ്നം റെയില്‍പ്പാത വന്നാല്‍ പരിഹരിക്കാന്‍ സാധിക്കും. നിലവില്‍ മുണ്ടയാടില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പാത തളിപ്പറമ്പ് വരെ നീട്ടുന്നതിനുള്ള സാധ്യത പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു എന്നാണ് നിവേദനത്തില്‍ പറയുന്നത്.