ദിവാകരന്‍ മുണ്ടേരിക്ക് നാടിന്റെ അന്ത്യാഞ്ജലി.

തളിപ്പറമ്പ്: ദിവാകരന്‍ മുണ്ടേരിക്ക് അന്ത്യാഞ്ജലി.

കഴിഞ്ഞ ദിവസം നിര്യാതനായ ബിജെപി കുറുമാത്തൂര്‍ ഏരിയ പ്രസിഡന്റ് ദിവാകരന്‍ മുണ്ടേരിയുടെ മൃതദേഹം സംസ്‌ക്കരിച്ചു.

നേരത്തെ മൃതദേഹത്തില്‍ ജില്ല പ്രസിഡന്റ് എന്‍.ഹരിദാസ് പാര്‍ട്ടി പതാക പുതപ്പിച്ചു.

നിരവധിയാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.

ശവസംസ്‌ക്കാരത്തിന് ശേഷം മഞ്ചാല്‍ പൊതുശ്മശനത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അധ്യക്ഷത വഹിച്ചു.

പാച്ചേനി രാജിവന്‍ (കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), എ.പി.ഗംഗാധരന്‍ (ബി.ജെ.പി സംസ്ഥാനസമിതി അംഗം), കെ.വിനോദ് (സി.പി.എം), കെ.വി.നാരായണന്‍കുട്ടി (കോണ്‍ഗ്രസ്),

സാമാഅബ്ദുള്ള (ലീഗ്), പി.പി.ശശിധരന്‍-ആര്‍ എസ് എസ് ഘണ്ഡ് സംഘചാലക് ), ചന്ദ്രന്‍ കീരീയാട് (സി.പി.ഐ), എന്‍.പി.നാസര്‍ (ഐ.എന്‍.എല്‍), സി.ഉണ്ണിക്കൃഷ്ണന്‍ ( എക്‌സ് സര്‍വ്വീസ് ലീഗ് ),

ശശി നരിക്കോട് ( യാദവസഭ) എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.കെ.സി മധുസൂദനന്‍ സ്വാഗതം പറഞ്ഞു..