പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലോക്കപ്പ് ഉള്‍പ്പെടയുള്ള പോലീസ് ഔട്ട്പോസ്റ്റ് വരുന്നു, അത്യാധുനിക കണ്‍ട്രോള്‍ റൂമും തുടങ്ങും.

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പൂര്‍ണതോതിലുള്ള പോലീസ് ഔട്ട്പോസ്റ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഈ മാസം തന്നെ പ്രവര്‍ത്തിച്ചുതുടങ്ങും.

ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയതിന തുടര്‍ന്ന് എല്ലാ മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട്പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

ഇതേ തുടര്‍ന്നാണ് ലോക്കപ്പ് ഉള്‍പ്പെടെയുള്ള സംവിധാനത്തോടെ മെഡിക്കല്‍ കോളേജില്‍ പോലീസ് ഔട്ട്പോസ്റ്റ് ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്‍ നിര്‍മ്മാണം നടന്നു വരുന്ന ഔട്ട് പോസ്റ്റ് പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇതിന്റെ പ്രവൃത്തികള്‍ 90 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആവശ്യം വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കാനാണ് പ്രത്യേക ലോക്കപ്പ് കൂടി ഇവിടെ ഏര്‍പ്പെടുത്തുന്നത്.

ഇതോടൊപ്പം അത്യാധുനിക സൗകര്യത്തോടുകൂടിയ കണ്‍ട്രോള്‍ റൂമും മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കും.

ഈ മാസം തന്നെ ആരോഗ്യവകുപ്പുമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.