ഹൃദ്യയുടെ ചികിത്സക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം വിതരണം ചെയ്തു

കുഞ്ഞിമംഗലം: തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ രോഗത്തിന് ചികിത്സയിലുള്ള കുഞ്ഞിമംഗലത്തെ ഹൃദ്യ ഹരിദാസ് ചികിത്സാ

നിധിയിലേക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം അസിസ്റ്റന്റ് ഗവര്‍ണര്‍ ഗംഗാധരന്‍ മണിയാണി കൈമാറി.

പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍ വി.കെ. കരുണാകരന്‍ ,കെ.പി.രമേശന്‍, എം.കെ.മനോജ് കുമാര്‍, കെ.വി.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.