ആടിനെ രക്ഷിക്കാന്‍ 60 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. തവിടിശ്ശേരിയിലെ കാവണാല്‍ പെരിയാട്ട് വീട്ടിലെ ശ്രീധരന്റെ ആടാണ് അദ്ദേഹത്തിന്റെ തന്നെ വീട്ടുവളപ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്.

പെരിങ്ങോത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിലെ എ.രാമകൃഷ്ണന്‍ കിണറിലിറങ്ങിയാണ് ആടിനെ കരയിലേക്ക് എത്തിച്ചത്.

എ.അനൂപ്, പി.വി.ഷൈജു, പി.വി.ബിനോയി, പി.സി.മാത്യു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്.