പയ്യന്നൂര്‍തെരു മൈത്രി ക്ലബ്ബ് 30-ാം വാര്‍ഷികം 19 ന്.

പയ്യന്നൂര്‍: പയ്യന്നൂര്‍ തെരു മൈത്രി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് മുപ്പതാം വാര്‍ഷികാഘോഷവും കണ്ണന്‍ ഗുരുക്കള്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും 19 ന് പയ്യന്നൂര്‍തെരുവില്‍ വെച്ച് നടക്കും.

കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വൈകുന്നേരം 6 30-ന് തെരു അംഗന്‍വാടി കുട്ടികളുടെയും നാട്ടുകാരുടെയും വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

7.30 ന് അനുസ്മരണ സമ്മേളനം എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ഫോക്‌ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി.വി.ലവ്‌ലിന്‍ അധ്യക്ഷത വഹിക്കും.

കണ്ണന്‍ ഗുരുക്കള്‍ സ്മാരക മൈത്രി പുരസ്‌കാരത്തിന് അര്‍ഹനായ പ്രമുഖ നാടക കലാകാരന്‍ പത്മന്‍ വെങ്ങരയ്ക്ക് പുരസ്‌കാരം സമര്‍പ്പണം എം.എല്‍.എ നിര്‍വ്വഹിക്കും.

ഡോ.കെ.വി.വിനോദ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

മൈത്രി ക്ലബ്ബ് പ്രസിഡണ്ട് ഡോ.സി സന്തോഷ് പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും.

വാര്‍ഡ് കൗണ്‍സിലര്‍മാരായ ട്രി.പി.അനില്‍കുമാര്‍, എം പ്രസാദ്, കെ കെ കുമാര്‍, അത്തായി പത്മിനി എന്നിവര്‍ പ്രസംഗിക്കും.

സതീഷ് കുമാര്‍ സ്വാഗതവും കെ.വി.സുബിന്‍ ബാബു നന്ദിയും പറയും.

ചടങ്ങില്‍ വെച്ച് ലഹരിക്കെതിരെ ജനജാഗ്രത ഉണര്‍ത്താന്‍ മാനവ സൗഹൃദ ജ്വാല സംഘടിപ്പിക്കും.

കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ എം വിപിന്‍, ദേശീയ മാസ്റ്റേഴ്‌സ് യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണ മെഡല്‍ നേടിയ വി.ടി.വിജേഷ്, എം.കെ.കുമാരന്‍ സ്മാരക കവിത പുരസ്‌കാരം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ഉദയ പയ്യന്നൂര്‍ എന്നിവരെ ആദരിക്കും.

തുടര്‍ന്ന് മഴവില്‍ ഫോക്ബാന്‍ഡ് കണ്ണൂര്‍ അവതരിപ്പിക്കുന്ന പകര്‍ന്നാട്ടം എന്ന ഫോക്ക് മെഗാഷോനടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ.സി.സന്തോഷ്ടി.ടി.വി.സതീഷ്‌കുമാര്‍, കെ.വി.സുബിന്‍ ബാബു, ഷാജി കാനം എന്നിവര്‍ പങ്കെടുത്തു.