പുഴയില്‍ മണ്ണിട്ട് നീരൊഴുക്ക് തടഞ്ഞതായി പരാതി. കുളപ്പുറം വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ച നിലയില്‍

പിലാത്തറ: പാലം നിര്‍മ്മാണത്തിന് വേണ്ടി പുഴയില്‍ മണ്ണിട്ട് വെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തിയതായി പരാതി.

ഇതോടെ വയലില്‍ വെള്ളം പൊങ്ങി നെല്‍കൃഷി നശിച്ചു.

കുളപ്പുറം, പെരിയാട്ട് പാടശേഖരത്തില്‍പ്പെടുന്ന 30 ഏക്രയോളം പുഞ്ച കൃഷിയാണ് ചീഞ്ഞ് നശിക്കുന്നത്.

കുളപ്പുറം പാടശേഖരത്തിലെ പടന്നപ്പുറം വയലിലും പെരിയാട്ട് വയലിലെ താഴ്ന്ന പ്രദേശങ്ങളിലും ശ്രീസ്ഥ പാടശേഖരത്തിലെ പുളിയന്തട്ട വയലിലുമാണ്.

വെള്ളം കയറി നെല്‍കൃഷി നശിക്കുന്നത്.

രാമപുരം പുഴയില്‍ കുണ്ടം തോട് ഭാഗത്ത് നിര്‍മ്മിക്കുന്ന ബണ്ട് പാലം പണിക്ക് വേണ്ടി പുഴയില്‍ മണ്ണിട്ട് നികത്തിയതാണ് പ്രശ്‌നമായത്.

അമിതമായി മണ്ണ് നിറച്ചതോടെ പുഴയിലൂടെ താഴ്ന്നിറങ്ങുന്ന വെള്ളം കെട്ടി നിന്നു.

പുഴയില്‍ നിറഞ്ഞ ജലനിരപ്പ് കൃഷിയിടങ്ങളിലേക്കും ഉയര്‍ന്നു പൊങ്ങി.

കൃഷി സീസണില്‍ പുഴ നികത്തി പാലം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ നടപടിയാണ് പ്രശ്‌നമായത്.