സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് അപമാനം-യൂത്ത് ഫ്രണ്ട് (എം)
തളിപ്പറമ്പ്: സ്ത്രീധന പീഡന മരണങ്ങള്‍ പ്രബുദ്ധസമൂഹത്തിന് അപമാനമാണെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.
താങ്ങാന്‍ കഴിയാത്ത സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ പിജി ഡോക്ടറായ ഷഹന ആത്മഹത്യ ചെയ്ത സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.
സ്ത്രീധനവുമായി ബന്ധപ്പെട്ട ഗാര്‍ഹികാതിക്രമങ്ങളെ വെറും കുടുംബപ്രശ്നങ്ങളായി ലഘൂകരിച്ചു കാണുന്ന പ്രവണത അവസാനിപ്പിക്കണം.
പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാനുള്ള കൃത്യമായ സംവിധാനം നിലവില്‍ വരണം. സ്ത്രീധന പീഡനങ്ങള്‍ സമൂഹത്തില്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീധനവിരുദ്ധ സംവാദ സദസ്സുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
യോഗം യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എബിന്‍ കുമ്പുക്കല്‍ അധ്യക്ഷത വഹിച്ചു.
അഡ്വ. എലിസബെത്ത് മേച്ചേരില്‍, ടോമിന്‍ തോമസ് പോള്‍, റോഹന്‍ പൗലോസ്, ജോബിന്‍ മാത്യു, കിഷോര്‍ ലാല്‍, മെല്‍ബിന്‍ പി.തോമസ്, റോഷന്‍ ഓലിക്കല്‍, റോയി ജോസഫ്, സിജോ ജോര്‍ജ്, ടോണി പുളിച്ചുമാക്കല്‍, ഡോ.നോബിള്‍ ജേക്കബ്, റോയി അഴിമുഖത്ത്, പി.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.