പി.ജെ.മാജിക്ക്- ബംബര്‍ ഹിറ്റാവുന്നു, ഖാദിയുടെ കാക്കിയൂണിഫോമും ഡോക്ടര്‍ കോട്ടും-
കണ്ണൂര്‍: ഖാദിയിലെ പി.ജെ.മായാജാലം ചര്‍ച്ചയാവുന്നു. പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയതിന് ശേഷം നടപ്പിലാക്കിയ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടാക്കിയിരിക്കയാണ്.
ആഴ്ച്ചയിലൊരിക്കല്‍ ഖാദിധരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചതും, അത് വിജയത്തിലെത്തിച്ചതും പി.ജെ.യുടെ നേരിട്ടുള്ള ഇടപെടലായിരുന്നു.
ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്കായി ഖാദിയുടെ യൂണിഫോമും ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കുമായി ഖാദിയുടെ കോട്ടുകളും വിപണിയില്‍ ഇറക്കിക്കഴിഞ്ഞു.
ഖാദിബോര്‍ഡിനെ നിലവിലുള്ള വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനകീയമാക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്.
പി.ജയരാജനെ പോലെയുള്ള പ്രതിഭാധനനായ ഒരു രാഷ്ട്രീയക്കാരന്‍ ഭരണതലത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് ഒരു പ്രമുഖ സി.പി.എം നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
ഈ രംഗത്ത് ഇനിയും പുതിയ പി.ജെ. മായാജാലങ്ങള്‍ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തിക്കുന്ന മേഖല ഏതായിരുന്നാലും അത് ജനകീയമാക്കാനും വൈവിധ്യങ്ങളിലൂടെ വിജയത്തിലെത്തിക്കാനുമുള്ള പി.ജയരാജന്റെ ശ്രമങ്ങള്‍ മറ്റ് മേഖലകള്‍ക്കും വലിയ മാതൃകയാവുകയാണ്.