നല്ലതല്ലാത്ത ചില കാര്യങ്ങള്‍ വാശിയോടെ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി.

തളിപ്പറമ്പ്: കേരളത്തില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. അതില്‍ ഒന്ന് കില കാമ്പസില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര പഠനകേന്ദ്രകമാണെന്നും, മറ്റൊന്ന് ആയുര്‍വേദ രംഗത്ത് കല്യാട് ആരംഭിക്കുന്നതാണെന്നും  മുഖ്യമന്ത്രി  പിണറായി വിജയന്‍.

ഒരു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 4 സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗോള തലത്തിലുള്ള വിദഗ്ദ്ധരുടെ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയായിരിക്കും അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരിമ്പത്ത് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് സ്റ്റഡീസ് കേരള എന്ന് പേരിട്ട കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നല്ലതല്ലാത്ത ചില കാര്യങ്ങള്‍ വാശിയോടെ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, അതിനെ ചെറുക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് കോളേജിന്റെയും ഹോസ്റ്റലിന്റെയും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കില ഡയരക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു വി.ശിവദാസന്‍ എം.പി. പി.സന്തോഷ് കുമാര്‍ എം.പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ,

കെ.വി.സുമേഷ് എം.എല്‍.എ, കെ.പി.മോഹനന്‍ എം.എല്‍.എ, പി.പി.ദിവ്യ, ഡോ.ഗോപിനാഥ് രവീന്ദ്രന്‍, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖരന്‍, പി.മുകുന്ദന്‍, പി.പി.ഷാജിര്‍, സി.എം.കൃഷ്ണന്‍, കെ.കെ.രത്‌നകുമാരി, റോബര്‍ട്ട് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

കെ.സന്തോഷ് സ്വാഗതവും എ.പി.ഹംസക്കുട്ടി നന്ദിയും പറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ തന്നെ 30 കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.